കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ വനിതാ കൂട്ടായ്മയായ വനിതാവേദി കുവൈറ്റ് ഓണാഘോഷവും (ചിങ്ങനിലാവ്) അംഗങ്ങളുടെ ഐഡി കാർഡ് വിതരണ ഉദ്ഘാടനവും വിപുലമായി സംഘടിപ്പിച്ചു. സെപ്റ്റംബർ പതിനാറാം തീയതി വൈകിട്ട് 6.30നു വെർച്വൽ മീഡിയയിലൂടെ സംഘടിപ്പിച്ച പരിപാടിയിൽ ഓണപ്പൂക്കളം, ഓണപ്പായസം, ഓണക്കാഴ്ചകൾ, തിരുവാതിര, തുന്പി തുള്ളൽ, വടംവലി ഉൾപ്പെടെ വിവിധ ഓണക്കളികൾ കൂടാതെ വിവിധ യൂണിറ്റുകളുടെ വ്യത്യസ്തങ്ങളായ പരിപാടികൾ കോർത്തിണക്കിയാണ് ആഘോഷം സംഘടിപ്പിച്ചത്.
സംഘടനയുടെ ഐഡി കാർഡ് ഉദ്ഘാടനം വനിതാവേദി കുവൈറ്റ് പ്രസിഡന്റിന് നൽകി കൊണ്ട് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ബോർഡ് അംഗവും, ലോക കേരളസഭ അംഗവുമായ എൻ. അജിത് കുമാർ നിർവഹിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ നിർവഹിച്ചു.
വനിതാവേദി കുവൈറ്റ് പ്രസിഡന്റ് സജിത സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ആശ ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. കേന്ദ്രകമ്മിറ്റി അംഗം ദിപിമോൾ സുനിൽകുമാർ ഓണസന്ദേശം നൽകുകയും ട്രഷറർ അഞ്ജന സജി പരിപാടിക്ക് നന്ദി പറയുകയും ചെയ്തു. പ്രോഗ്രാം കണ്‍വീനറായ ബിന്ദു ദിലീപ് പരിപാടികളുടെ ഏകോപനം നിയന്ത്രിച്ചു. ഐഡി കാർഡ് കണ്‍വീനർമാരായ ഷിനി റോബർട്ട്, രാജലക്ഷി ഷൈമേഷ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
സലിം കോട്ടയിൽ