വിയന്ന: കോവിഡ് പ്രതിസന്ധിയിൽ നിറുത്തിവയ്ക്കേണ്ടിവന്ന മലയാളം സ്കൂൾ വീണ്ടും പ്രവർത്തനം ആരംഭിച്ചു. വിയന്നയിലെ കൈരളി നികേതൻ മലയാളം സ്കൂളിൽ പുതിയ അധ്യയനവർഷം സെപ്റ്റംബർ 18ന് തുടക്കം കുറിച്ചു. ഓസ്ട്രിയയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ സെപ്റ്റംബർ 25 വരെ പ്രവേശനാനുമതിയ്ക്ക് അപേക്ഷകൾ നൽകാൻ അവരസരം ഉണ്ടായിരിക്കും.
വിയന്നയിലെ ഒന്നാമത്തെ ജില്ലയിലുള്ള എബെൻഡോർഫർസ്ട്രാസെ 8ൽ (നിയമസഭാ മന്ദിരത്തോട് ചേർന്നുള്ള) എല്ലാ ശനിയാഴ്ച ദിവസങ്ങളിലും ഉച്ചകഴിഞ്ഞു 2 മുതൽ വൈകിട്ട് 5 വരെ സ്കൂൾ പ്രവർത്തിക്കും. മലയാളം, മലയാളം കോണ്‍വെർസേഷൻ, ചെസ് കോഴ്സ്, ക്ലാസിക്കൽ മോഡേണ്‍ ഡാൻസ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടായിരിക്കും.
സ്കൂളിൽ ചേർത്ത് കുട്ടികളെ മലയാളം പഠിപ്പിക്കാനും അവരുടെ കലാപരമായ കഴിവുകളെ വികസിപ്പിക്കാനും താൽപര്യമുള്ളവർസെപ്റ്റംബർ 25 മുന്‍പായോ അന്നേദിവസമോ പൂരിപ്പിച്ച അപേക്ഷ ഫോറം സ്കൂൾ ഭാരവാഹികളെ ഏൽപ്പിക്കുകയോ, നേരിട്ട് സ്കൂളിൽ വന്നു കുട്ടികളെ ചേർക്കുകയോ ചെയ്യണമെന്നു സ്കൂൾ കോഓർഡിനേറ്റർ എബി കുര്യൻ അറിയിച്ചു.
എസ്എംസിസി വിയന്നയുടെ വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോറവും, സ്കൂൾ കലണ്ടറും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ജവ: 0660 520 41 81, Email: ebbykurian@gmx.at
ജോബി ആന്റണി
കൈരളി നികേതൻ മലയാളം സ്കൂൾ ക്ലാസുകൾ ആരംഭിച്ചു
10:57 PM Sep 21, 2021 | Deepika.com