ഷിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോയിൽ വച്ചു നടത്തപെടുന്ന അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറൻസിന്റെ ഭാഗമായി മുതിർന്ന മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തുന്ന മുതിർന്ന മാധ്യമ പ്രവർത്തകരുടെ അനുഭങ്ങളും വിജ്ഞാനവും പുതുതലമുറ മാധ്യമ പ്രവർത്തകർക്ക് പകർന്നു കൊടുക്കുകയും വിവിധ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് ആശയങ്ങൾ കൈമാറുവാനും സംവദിക്കുവാനും ഉതകുന്ന വിധത്തിൽ തികച്ചും അർഥസന്പുഷ്ടമായ പരിപാടികളാണ് ഈ മാധ്യമ കൂട്ടായ്മയുടെ ഭാഗമായി തയ്യാറാകുന്നത്.
ടെലിവിഷൻ രംഗത്തെ നിർമാണ സംവിധാനരംഗത്തെക്കുറിച്ചുള്ള പ്രത്യേക ക്ലാസുകളും, സാങ്കേതിക അറിവും നൽകപ്പെടുന്ന പ്രത്യേക സെമിനാറുകൾ കൂടാതെ ആ രംഗത്തെ പ്രഗത്ഭ വ്യക്തികൾ തങ്ങളുടെ അറിവുകൾ പങ്കുവയ്ക്കുന്നു.
അക്ഷര മാധ്യമത്തെക്കുറിിച്ച് പ്രത്യേക ക്ലാസുകളും, ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവർ വാർത്തകൾ തയാറാക്കുഅന്നതിനെക്കുറിച്ചുള്ള പ്രത്യേക സെമിനാറുകൾ നടത്തുന്നതും, കൂടാതെ മാധ്യമ രംഗത്ത് വളരുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും സഹായകമാവുന്നതും. പുതു തലമുറയിൽ നിന്ന് വളർന്നു വരുന്ന മാധ്യമ പ്രവർത്തകർക്ക് പ്രതീക്ഷയും, പ്രോത്സാഹനവും ,സഹായവും നൽകുക എന്നത് ഈ മീഡിയ കോണ്‍ഫറൻസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണെന്ന് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവച്ചുകൊണ്ട് ഐപിസിഎൻഎ നാഷണൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ അറിയിച്ചു
സോഷ്യൽ മീഡിയ യുഗത്തിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ വെല്ലുവിളികളും, സോഷ്യൽ മീഡിയ എങ്ങനെ മാധ്യമ പ്രവർത്തനത്തിനായി ഉപയോഗിക്കാം എന്നുള്ള അവലോകനങ്ങളും, സംവാദവും ഈ കോണ്‍ഫറൻസിന്റെ ഭാഗമാണ്. ഇന്ത്യയിലും അമേരിക്കയിലുമുള്ള മുഖ്യധാരാ മാധ്യമ പ്രവർത്തനത്തിൽ കഴിവ് തെളിയിച്ചിട്ടുള്ള നിരവധി വ്യക്തികളുടെ സാന്നിധ്യം ഈ ഉദ്യമത്തിന് കരുത്ത് പകരുമെന്നും അദ്ദേഹം അറിയിച്ചു.
നവംബർ 11 മുതൽ 14 വരെ ഷിക്കാഗോയ്ക്ക് അടുത്തുള്ള ഗ്ലെൻവ്യൂവിലെ റിനയസൻസ് മാരിയറ്റ് സ്യൂട്ടിൽ വച്ചാണ് മീഡിയ കോണ്‍ഫ്രൻസ് നടത്തപ്പെടുക. വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കപ്പെടുന്ന കോണ്‍ഫറൻസിൽ പങ്കെടുക്കുവാൻ ഇതിനകം തന്നെ നിരവധി മാധ്യമ പ്രവർത്തകരും സംഘടനാ നേതാക്കളും രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്.
ഷിക്കാഗോയിലെ മികച്ച സംഘാടകരിൽ ഒരാളായ ബിജു കിഴക്കേക്കുറ്റ് (നാഷണൽ പ്രസിഡന്റ്, ഐപിസിഎൻഎ) ന്റെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റികൾ കണ്‍വെൻഷന്റെ തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകി വരുന്നു. കോണ്‍ഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 17732559777), സുനിൽ ട്രൈസ്റ്റാർ (19176621122), ജീമോൻ ജോർജ്ജ് (12679704267)
അനിൽ മറ്റത്തികുന്നേൽ