കാൽഗറി: കാനഡയിലെ ആൽബെർട്ട പ്രോവിൻസിലെ, കാൽഗറിയിൽ സെന്റ് തോമസ് യാക്കോബായ ഓർത്തഡോസ് വിശ്വാസികൾ പുതുതായി പണികഴിപ്പിച്ച ദേവാലയത്തിന്റെ കൂദാശാ കർമം അമേരിക്ക കാനഡ അധിഭദ്രാസനത്തിന്റെ അധിപനായ അഭിവന്ദ്യ യൽദോ മാർ തീത്തോസ് മെത്രാപ്പോലീത്ത സെപ്റ്റംബർ 24 ന് വെള്ളിയാഴ്ച വൈകുന്നേരം 7ന് (കാൽഗറി സമയം) മണിക്ക് നിർവഹിക്കുന്നതായിരിക്കും.
സെപ്റ്റംബർ 25 ശനിയാഴ്ച രാവിലെ 10ന് (കാൽഗറി സമയം) ് അഭിവന്ദ്യ യൽദോ മാർ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിലും ഇടവക വികാരി ഫാ. ബിനു കാവുങ്ങംപ്പിള്ളി, ഫാ. ഷെബി ജേക്കബ് (മുൻവികാരി), ഭദ്രാസന കൗണ്‍സിൽ അംഗവും എഡ്മിന്റണ്‍ സെന്റ് ജേക്കബ് യാക്കോബായ സുറിയാനിപ്പള്ളിയുടെ വികാരിയുമായ ഫാ. മനു മാത്യു, എഡ്മിന്റണ്‍ ക്നാനായ സുറിയാനിപ്പള്ളി വികാരിയായ ഫാ. ജോജോ ജോസഫ് പുത്തൻപുരക്കൽ എന്നിവരുടെ സഹകാർമ്മികത്വത്തിലും വിശുദ്ധ കുർബാന അർപ്പിക്കുന്നതായിരിക്കും.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം