കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെ പോകുന്ന പ്രവാസി ഇന്ത്യക്കാർക്ക് അംബാസിഡറെ കാണാൻ അവസരമൊരുക്കി ഇന്ത്യൻ എംബസി.
സ്വദേശിവൽക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്തെ ഹൈസ്കൂൾ വിധ്യഭ്യാസമുള്ള 60 വയസ് കഴിഞ്ഞ പ്രവാസികളുടെ താമസ രേഖ പുതുക്കുന്നത് നിർത്തിവച്ചിരുന്നു. ഇത്തരത്തിൽ നാട്ടിൽ പോകുന്നവർക്കാണ് കുടുംബ സമേതം അംബാസിഡറെ കാണുവാനുള്ള സൗകര്യം ഒരുക്കുന്നത്.
കാണാൻ താൽപര്യപ്പെടുന്നവർ അവസാന യാത്രക്ക് മുന്പായി ബന്ധപ്പെടാനുള്ള വിവരങ്ങളും യാത്രതിരിക്കുന്ന തീയതിയും സഹിതം socsec.kuwait.gov.in എന്ന വിലാസത്തിൽ മുൻകൂട്ടി മെയിൽ അയക്കണം. അതനുസരിച്ച് കൂടിക്കാഴ്ചക്ക് അവസരം നൽകും. പ്രവാസികളുടെ കാര്യത്തിൽ ഇടപെടുന്നതിൽ ശ്രദ്ധേയമായ ചുവടുവയ്പ്പുകൾ നടത്തിയ ഇന്ത്യൻ അംബാസിഡർ സിബി ജോർജിന്റെ പുതിയ പദ്ധതിയും ജനങ്ങൾ ഇരുകൈയുംം നീട്ടി സ്വീകരിക്കുമെന്നാണ് കരുതുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ