മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിന്റെ പൊന്നോണം 2021 ന്റെ ഭാഗമായി ഗുദൈബിയ ഏരിയയിലെ കൊല്ലം പ്രവാസികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു. കെ.പി.എ ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തിൽ ഇന്ത്യൻ സ്കൂൾ ബഹ്റിൻ ചെയർമാൻ പ്രിൻസ് നടരാജൻ, ആർ ജെ. ഷിബു മലയിൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ഏരിയ സെക്രട്ടറി ബോജി രാജന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഏരിയ കോ-ഓർഡിനേറ്റർ നാരായണൻ ഉദ്ഘാടനം ചെയ്തു. കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം ഓണസന്ദേശവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ രാജ് കൃഷ്ണൻ, വൈസ് പ്രസിഡന്റ്് വിനു ക്രിസ്റ്റി, ലേഡീസ് വിംഗ് പ്രസിഡന്റ് ബിസ്മി രാജ്, ഏരിയ വൈ. പ്രസിഡന്റ്് കൃഷ്ണകുമാർ എന്നിവർ ആശംസകളും അറിയിച്ചു. യോഗത്തിനു ഏരിയ ജോ. സെക്രട്ടറി തോമസ് ബി.കെ സ്വാഗതവും, ഏരിയ ട്രഷറർ ഷിനു താജുദ്ദീൻ നന്ദിയും പറഞ്ഞു.
ചെണ്ടമേളവും പുലിക്കളിയും മാവേലി മന്നനും ഓണാഘോഷ പരിപാടികൾക്ക് മിഴിവേകി. തുടർന്ന് ഓണസദ്യയും, ഓണക്കളികളും, വനിതാ അംഗങ്ങളുടെ നേതൃത്വത്തിൽ തിരുവാതിരയും, കുട്ടികളുടെ ഫാഷൻ ഷോയും മറ്റു കലാപരിപാടികളും അരങ്ങേറി.
റിപ്പോർട്ട്: ജഗത് കെ.