+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"തുര്‍ക്കിയുടെ ചരിത്രപഥങ്ങളി'ലൂടെ പ്രകാശനം ചെയ്തു

ദോഹ: പ്രവാസി മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുള്ള വടക്കാങ്ങരയുടെ ഏറ്റവും പുതിയ യാത്രവിവരണ ഗ്രന്ഥമായ "തുര്‍ക്കിയുടെ ചരിത്രപഥങ്ങളി'ലൂടെ പ്രകാശനം ചെയ്തു.ഇന്ത്യന്‍ കള്‍ചറല്‍ സെന്‍ററിൽ നടന
ദോഹ: പ്രവാസി മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുള്ള വടക്കാങ്ങരയുടെ ഏറ്റവും പുതിയ യാത്രവിവരണ ഗ്രന്ഥമായ "തുര്‍ക്കിയുടെ ചരിത്രപഥങ്ങളി'ലൂടെ പ്രകാശനം ചെയ്തു.

ഇന്ത്യന്‍ കള്‍ചറല്‍ സെന്‍ററിൽ നടന്ന ചടങ്ങില്‍ സഫ വാട്ടര്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫിന് ആദ്യ പ്രതി നല്‍കി എക്കോണ്‍ ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂരാണ് പുസ്തകം പ്രകാശനം ചെയ്തത്.

ഖത്തറിലെ പ്രമുഖ സംരംഭകനും സൗദിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എന്‍.കെ.എം. മുസ്തഫ സാഹിബ്, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ, യൂഗോ പേ വേ സഹ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല, പ്രവാസി സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, ഡോം ഖത്തര്‍ പ്രസിഡന്‍റ് മശ്ഹൂദ് തിരുത്തിയാട്, വി വണ്‍ ലോജിസ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി ജെ. ജോണ്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ ഖത്തര്‍ ജനറല്‍ സെക്രട്ടറി ഹന്‍സ് ജേക്കബ്, ഷാജിത അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും എവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത് നന്ദിയും പറഞ്ഞു.

തുര്‍ക്കി സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ ഈ കൈപുസ്തകത്തിന്‍റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസ് ഓഫീസുമായി ബന്ധപ്പെടണം.

റിപ്പോർട്ട്: അഫ്‌സല്‍ കിളയില്‍