കുവൈറ്റ് സിറ്റി: ഇന്തോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ,കോവിഡിന്റെ സാഹചര്യത്തിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു.
പ്രസിഡന്റ് ബാബു ഫ്രാൻസീസ് ( ലീഡ് ക്യു എച്ച് എസ് ഇ ഓഡിറ്റർ) അധ്യക്ഷത വഹിച്ച ചടങ്ങ്, ചാപ്റ്റർ രക്ഷാധികാരിയും കുവൈറ്റ് സ്പെഷൽ ഒളിന്പിക്സ് നാഷണൽ ഡയറക്ടറുമായ റിഹാബ് എം ബോറിസ്ലി ഉദ്ഘാടനം ചെയ്തു. ഡോ. ഫാത്തിമ അൽ ഷാത്തി (യുണൈറ്റഡ് നേഷൻസ് കമ്മ്യൂണിറ്റി ഫോർ കെമിക്കൽ ടെക്നിക്കൽ ഓപ്ഷൻസ് കമ്മിറ്റി അംഗം), പരിസ്ഥിതി ശാസ്ത്രജ്ഞ ഡോ. കർണൂർ ഡൗലത്ത് ( നാപെസ്കോ അസിസ്റ്റന്റ് മാനേജർ), എൻജിനിയർ അശോക് ഗർളപടി (ഡയറക്ടർ & അംബാസഡർ , ബോർഡ് ഓഫ് സർട്ടിഫൈയ്ഡ് സേഫ്റ്റി പ്രഫഷണൽസ് അമേരിക്ക), എൻജിനിയർ സുനിൽ സദാനന്ദൻ, (അമേരിക്കൻ സൊസൈറ്റി ഓഫ് സേഫ്റ്റി പ്രഫഷണൽസ് - കുവൈറ്റ് മുൻ പ്രസിഡന്റ് ആൻഡ് ഉപദേശക സമിതി അംഗം), ജീതു പട്ടേൽ (അമേരിക്കൻ സൊസൈറ്റി ഓഫ് സേഫ്റ്റി പ്രഫഷണൽസ് ഫെല്ലോ- അരിസോണ - യുഎസ്എ ) എന്നിവർ "ജീവിതത്തിനായി ഓസോൺ " അന്താരാഷ്ട്ര തലത്തിലുള്ള വിഷയാവതരണവും ഓസോൺ പാളിയുടെ സംരക്ഷണത്തിന്റെ ആവശ്യകതയെയും കുറിച്ചുള്ള പ്രഭാഷണങ്ങളും നടത്തി. ഇന്തോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ട്രഷറർ ബിജു സ്റ്റീഫൻ, പ്രോഗ്രാം കോർഡിനേറ്റർ ഷൈനി ഫ്രാങ്ക് എന്നിവരെ കൂടാതെ സാമൂഹ്യ പ്രവർത്തകരായ നൂറുൽ ഹസ്റ്റൻ, ശ്രീബിൻ, വാസു മമ്പാട്, അനിൽ, ഗഫൂർ പിലാത്തറ എന്നിവരും ചാപ്റ്റർ അംഗങ്ങളും, പരിസ്ഥിതി പ്രവർത്തകരും പങ്കെടുത്തു. ഇന്തോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരി നന്ദി പറഞ്ഞു.
www.we.tl/t-tuVGhqzGew
റിപ്പോർട്ട്: സലിം കോട്ടയിൽ