കുവൈറ്റ് സിറ്റി : കുവൈറ്റ് സിറ്റിയിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 192 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. പ്രവാസികൾ കൂടുതലുള്ള സ്ഥലങ്ങളിൽ വരും ദിവസങ്ങളിലും സമാനമായ പരിശോധനകൾ നടത്തുമെന്ന് പൊതു സുരക്ഷാ വിഭാഗം അറിയിച്ചു.
കാലാവധി കഴിഞ്ഞ റസിഡൻസിയുള്ള പ്രവാസികളെയും തൊഴിലുടമയിൽ നിന്നും ഒളിച്ചോടിയവരെയുമാണ് സുരക്ഷാ ക്യാന്പയിൻ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സബ്ഹാൻ, ഫഹാഹീൽ മേഖലയിൽ നടത്തിയ ട്രാഫിക് പരിശോധനയിൽ ഗതാഗത നിയമലംഘനം നടത്തിയ നിരവധി പേരെ പിടികൂടിയത്. മേജർ ജനറൽ ഫറാജ് അൽ സൗബിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ട്രാഫിക് - പോലിസ് ഉദ്യോഗസ്ഥൻമാർ പങ്കെടുത്തു. നിയമ വിധേയമല്ലാതെയുള്ള ടാക്സികളും അനധികൃതമായി ഭക്ഷണം വിതരണം ചെയ്ത ഡെലിവറി ബൈക്കുകളും പിടിച്ചിടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ