ബ്രിസ്റ്റോൾ: യുകെയിലേക്ക് പഠനാവശ്യത്തിനും ജോലിയ്ക്കുമായി നാട്ടിൽ നിന്ന് പോകുന്നവർ നിരവധിയാണ്. യൂണിവേഴ്സിറ്റിയിലേക്ക് പഠനാവശ്യത്തിന് എത്തുന്നവരും നഴ്സിംഗ് ഉൾപ്പെടെ ജോലിയ്ക്കായി എത്തുന്നവരും കുടുംബമായി ബ്രിസ്റ്റോളിലേക്ക് എത്തുന്നവർക്കും ഇനി ആശങ്ക വേണ്ട. എല്ലാവിധ സഹായത്തിനും മലയാളി സമൂഹം നിങ്ങൾക്കൊപ്പമുണ്ട്. യുകെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സഹായ ഹസ്തമെന്ന പ്രത്യേകത കൂടിയുണ്ട്.
യുകെയിലെ ഏറ്റവും പഴക്കമുള്ള സീറോ മലബാർ സമൂഹങ്ങളിൽ ഒന്നായ എസ്ടിഎസ്എംസിസിയുടെ നേതൃത്വത്തിലാണ് ഈ മഹത്തായ ദൗത്യം ഒരുങ്ങുന്നത്. 20 വർഷമായി പ്രവർത്തനം പൂർത്തിയാക്കിയ എസ്ടിഎസ്എംസിസി കുടിയേറുന്ന മലയാളി സമൂഹത്തിന്റെ ആവശ്യകത അറിഞ്ഞ് പ്രവർത്തിക്കുകയാണ്.
ബ്രിസ്റ്റോളിലെത്തിയാൽ താമസിക്കാൻ വീട്, യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് ആവശ്യമായ ഗൈഡൻസ്, നിയമപരമായ സഹായം എന്നിങ്ങനെ എല്ലാ പിന്തുണയുമായി ഒരു വലിയ സമൂഹം തയ്യാറാണ്. നാട്ടിൽ നിന്ന് വരുന്നവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പ്രവർത്തി. യുകെ മലയാളി സമൂഹത്തിന് മുഴുവൻ മാതൃകയാക്കാവുന്ന ഒരു സേവനമാണ് എസ്ടിഎസ്എംസിസിയുടേത്. ഇതിനായി വിശ്വാസ സമൂഹത്തിലെ ഒരു വിഭാഗം തന്നെ തയ്യാറായി കഴിഞ്ഞു. കൂടുതൽ പേർ ഈ കമ്യൂണിറ്റിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്
Deacon Joseph Philip 07912 413445
Teresa Mathew 07701 015385
Chritsy James 07492 852642
Siji Vadhyanath 07734303945
Email : helpinghands@Syromalabarchurchbristol.com
റിപ്പോർട്ട്: ജെഗി ജോസഫ്
പുതിയതായി ബ്രിസ്റ്റോളിലെത്തുന്നവർക്ക് സഹായഹസ്ത്തവുമായി എസ്ടിഎസ്എംസിസി
10:42 PM Sep 15, 2021 | Deepika.com