ഫിലഡൽഫിയ: ഏഴുവർഷക്കാലം സെന്റ് ജൂഡ് സീറോമലങ്കര കത്തോലിക്കാപള്ളി വികാരിയായി സ്തുത്യർഹമായ സേവനമëഷ്ഠിച്ച റവ. ഡോ. സജി ജോർജ് മുക്കൂട്ട് സഭാശുശ്രൂഷയുടെ അടുത്തതലത്തിലേക്ക്. ഒക്ടോബർ 1ന് അദ്ദേഹം ന്ധഡയറക്ടർ ഓഫ് സീറോമലങ്കര കാത്തലിക് മിഷൻസ് ഇൻ യുഎസ്എന്ധ എന്ന പേരിൽ അമേരിക്കമുഴുവൻ സേവനപരിധി വ്യാപിച്ചുകിടക്കുന്ന അജപാലനശുശ്രൂഷയുടെ ദേശീയ ഘട്ടത്തിലേക്ക് പ്രവേശിക്കും.
പുതിയ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനായി ഇടവകവികാരിസ്ഥാനം ഒഴിയുന്ന സജി അച്ചന് ഇടവകകൂട്ടായ്മയുടെ സ്നേഹനിർഭരമായ യാത്രയയപ്പ് സെപ്റ്റംബർ 19 ഞായറാഴ്ച നൽകും. ബെൻസേലത്തുള്ള സെന്റ് ജൂഡ് സീറോ മലങ്കരപള്ളിയിൽ (1200 Park Ave, Bensalem, PA 19020) രാവിലെ 9.30ന് സജി അച്ചൻ കൃതഞ്ജതാബലിയർപ്പിക്കും. വിശുദ്ധ കുർബാനയെ തുടർന്ന് നടക്കുന്ന അനുമോദനസമ്മേളനത്തിൽ സീറോമലങ്കര കത്തോലിക്കാസഭയുടെ വടക്കേ അമേരിക്ക-കാനഡാ ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.
ഭാഗ്യസ്മരണാർഹനായ ബെനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയിൽനിന്നും 1992 ൽ വൈദികപട്ടം സ്വീകരിച്ച സജി അച്ചൻ കേരളത്തിലെ വിവിധ ഇടവകകളിൽ അജപാലനദൗത്യം പൂർത്തിയാക്കി 1996ൽ അമേരിക്കയിലെത്തി ന്യൂയോർക്ക് ലോംഗ് ഐലൻഡ്, ഷിക്കാഗൊ, ഡിട്രോയിറ്റ് എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ചശേഷം 2014 ഓഗസ്റ്റ് മുതൽ ഫിലഡൽഫിയാ സെന്റ് ജൂഡ് സീറോ മലങ്കര കത്തോലിക്കാ പള്ളിയുടെ വികാരിയായി ശുശ്രൂഷ ചെയ്യുന്നു.
സെന്റ് ജൂഡ് വികാരി, ഹോസ്പിറ്റൽ ചാപ്ലൈൻ എന്നതിലുപരി ഫിലഡൽഫിയായിലെ സാമൂഹിക, സാസ്കാരിക മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സജി അച്ചന്റെ യാത്രയയപ്പു സമ്മേളനത്തിൽ വിശാല ഫിലാഡൽഫിയ റീജണിലെ സഹോദരദേവാലയ വൈദികരും, ഇടവകസമൂഹത്തിന്റെയും എക്യുമെനിക്കൽ കൂട്ടായ്മയുടെയും ഭാരവാഹികളും, വൈദികരും, സന്യസ്തരും പങ്കെടുക്കും.
കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ദിവ്യബലിയിലും, യാത്രയയപ്പുസമ്മേളനത്തിലും നേരിട്ടെത്തി പങ്കെടുക്കാൻ സാധിക്കാത്തവർക്കായി കുർബാനയും, പൊതുസമ്മേളനവും ലൈവ് സ്ട്രീം ചെയ്യുന്നതാണ്. താഴെകൊടുത്തിരിçന്ന ഥീൗഠൗയല ലിങ്ക് ഇതിനായി അന്നേദിവസം ഉപയോഗിക്കാം.
LIVE | Holy Mass | Farewell for Rev. Fr. Saji Mukkoot
https://youtu.be/tIFgdappxPk
ആഘോഷങ്ങൾ ഭംഗിയാക്കുന്നതിനായി Farewell Committee Coordinator ഫിലിപ് ജോണ് (ബിജു), പാരീഷ് സെക്രട്ടറി ഷൈൻ തോമസ് എന്നിവ ടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.
റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ