കൊളോണ്‍: ജർമനിയിലെ ആദ്യകാലകുടിയേറ്റക്കാരിയും അടൂർ പറക്കോട് വടക്കനേത്ത് ബാപു തോമസിന്റെ (ബാപുച്ചായൻ) ഭാര്യയുമായ ഏലിക്കുട്ടി തോമസ് (76) കൊളോണ്‍ പോർസിൽ നിര്യാതയായി. ചങ്ങനാശേരി ചേന്നമംഗലം കുടുംബാംഗമാണ് പരേത.
സംസ്കാരം സെപ്റ്റംബർ 21 ചൊവ്വാഴ്ച രാവിലെ 11.15 ന് കൊളോണ്‍ ലിബൂർ സെന്റ് മാർഗരെത്ത പള്ളിയിൽ (Pastor Huthmacher Strasse 9,51147 Koeln Libur) നടക്കും. സംസ്കാര ശുശ്രൂഷകൾ ഫാ. ജോസ് വടക്കേക്കര സിഎംഐയുടെ കാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെ ആരംഭിക്കും.
മക്കൾ: ടോബി തോമസ്, ടോണി തോമസ്.
പരേതയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ സെപ്റ്റംബർ 16ന് വൈകുന്നേരം അഞ്ചു മുതൽ ആറുവരെ കൊളോണ്‍ വാനിൽ (Bestattungshaus Glahn,Frankfurter Strasse 226,51147 Koeln Wahn) സൗകര്യം ഒരുക്കിയിട്ടുണ്ട്. സംസ്കാരച്ചടങ്ങുകൾ കൊറോണ നിയന്ത്രണ നിയമങ്ങൾക്കു വിധേയമായിട്ടായിരിയ്ക്കും നടക്കുക.
ഏലിക്കുട്ടിയുടെ നിര്യാണത്തിൽ കൊളോണിലെ വിവിധ സംഘടനകൾ അനുശോചിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഏലിക്കുട്ടി തോമസ് കൊളോണിൽ നിര്യാതയായി
08:10 PM Sep 15, 2021 | Deepika.com