ഹൂസ്റ്റൺ: ടെക്സസ് തീരത്തിലൂടെ നിക്കോളാസ് കൊടുങ്കാറ്റ് കരയിൽ പ്രവേശിച്ചു. ഗൾഫ് തീരത്തും സമീപപ്രദേശത്തും 20 ഇഞ്ച് മഴ രേഖപ്പെടുത്തി. സർജെന്റ് ബീച്ചിലൂടെ കരയിലെത്തിയ നിക്കോളാസിനു മണിക്കൂറിൽ 120 കിലോമീറ്റർ വേഗമുണ്ടായിരുന്നതായി മിയാമിയിലെ ദേശീയ ചുഴലിക്കാറ്റ് ഗവേഷണകേന്ദ്രം അറിയിച്ചു.
വേഗം കുറഞ്ഞ കാറ്റ് മണിക്കൂറിൽ 17 കിലോമീറ്റർ വേഗത്തിൽ തെക്കുകിഴക്കൻ ടെക്സാസിലൂടെ സഞ്ചരിക്കുകയാണ്. ബുധനാഴ്ച തെക്കുപടിഞ്ഞാറൻ ലൂയിസിയാനയിൽ എത്തും. ഐഡ ചുഴലിക്കാറ്റിൽ ലൂയിസിയാനയിൽ കനത്ത നാശനഷ്ടവും വെള്ളപ്പൊക്കവുമാണുണ്ടായത്.