ഡബ്ലിൻ സോണൽ കോർഡിനേഷൻ കമ്മറ്റിയുടേയും കുർബാന സെന്റർ കമ്മറ്റികളുടേയും സംയുക്ത മീറ്റിംഗിൽ ഡബ്ലിൻ സോണൽ കമ്മറ്റിയുടെ ഉപഹാരങ്ങൾ ട്രസ്റ്റിമാരായ സീജോ കാച്ചപ്പള്ളി, ബെന്നി ജോണ്, സുരേഷ് ജോസഫ് എന്നിവർ സമ്മാനിച്ചു. അച്ചന്റെ സേവനങ്ങളെ പ്രത്യേകിച്ച് കുട്ടികളുടേയും യുവജനങ്ങളുടേയും ഇടയിൽ ചെയ്ത പ്രവർത്തനങ്ങളെ നന്ദിയോടെ സ്മരിച്ച ഫാ. ക്ലമന്റ്, അച്ചന്റെ തുടർപ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു. അയർലൻഡ് കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട് വിവിധ ഡിപ്പാർട്ട്മെന്റ് / ഭക്തസംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
വിവിധ ഭക്തസംഘടനകളും അച്ചന്റെ ചുമതലയിൽ ഉണ്ടായിരുന്ന ബ്രേ, ബ്ലാക്ക്റോക്ക്, താല കുർബാന സെന്ററുകളും, മറ്റു കുർബാന സെന്ററുകളും പ്രത്യേകമായി യാത്രയയപ്പു നൽകിയിരുന്നു.
അയർലൻഡ് എസ്എംവൈഎം ഡയറക്ടറായിരുന്ന ഫാ. രാജേഷ് യുവജനങ്ങളെ സഭയുടേയും സമൂഹത്തിന്േറയും മുൻനിരയിലേയ്ക്ക് എത്തിക്കുവാൻ നിരവധിയായ പ്രവർത്തനങ്ങളാണ് നടത്തിയത്. കുട്ടികളെ അൾത്താര ശുശ്രൂഷികളായി പരിശീലിപ്പിക്കുന്നതിലും സഭയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും നിർണായക സംഭാവനകൾ നൽകി.
തലശേരി അതിരൂപതാ അംഗമായ ഫാ. രാജേഷ് തലശേരി അതിരൂപതാ സിഎംഎൽ, എകെസിസി എന്നിവയുടെ ഡയറക്ടറായിരുന്നു. സൈക്കോളജിയിലെ ബിരുദാനന്തര ബിരുദത്തിനുശേഷം എംബിഎ., എംഫിൽ ബിരുദങ്ങൾ നേടിയ ഫാ. രാജേഷ് ഡബ്ലിൻ യൂണിവേഴ്സിറ്റി കോളേജിൽ ഇമിഗ്രന്റ് യൂത്തിന്റെ സൈക്കോളജിയിൽ ഡോക്ട്രൽ റിസേർച്ചിനായാണ് പോകുന്നത്. അതോടൊപ്പം ഡബ്ലിൻ അതിരൂപതയിലെ ബാലിമൻ ഇടവകയിലും സേവനം ചെയ്യും.
റിപ്പോർട്ട് ജെയ്സണ് കിഴക്കയിൽ