കുവൈറ്റ് സിറ്റി: മാനസിക അസ്വാസ്ഥ്യമുള്ള പ്രവാസികളെ നാടുകടത്തണമെന്ന ആവശ്യവുമായി പാർലമെന്റ് അംഗം ബദർ അൽ ഹുമൈദി രംഗത്തെത്തി.
മാനസികാരോഗ്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദേശികൾ സമൂഹത്തിന് അപകടമുണ്ടാക്കാമെന്നും അത്തരത്തിലുള്ള വിദേശികളെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് അയക്കണം. പുതിയ കണക്കുകൾ അനുസരിച്ച് 37,000 ളം പ്രവാസികൾ സൈക്യാട്രിക് ഹോസ്പിറ്റലിൽ ചികിത്സ നേടുന്നുണ്ട്. ഇത് സംബന്ധമായി വിഷയങ്ങൾ മാസങ്ങൾക്ക് മുന്പേ അധികാരികൾക്ക് മുന്നിൽ ഉന്നയിച്ചിരുന്നുവെങ്കിലും ഇതുവരെയും നടപടികൾ സ്വീകരിച്ചില്ലെന്ന് ബദർ അൽ ഹുമൈദി പറഞ്ഞു. ഇത് സംബന്ധമായി എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
റിപ്പോർട്ട്: സലിം കോട്ടയിൽ