ഹാംപ്ഷയർ: ഹാംപ്ഷയർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ കവാൽമാതാവായ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാളും ഇടവകയുടെ വാർഷികവും 2021 സെപ്റ്റംബർ 17,18 (വെള്ളി, ശനി) തീയതികളിൽഎച്ച് ജി. ഡോ. അയൂബ് മോർ സിൽവനോസ് മെത്രാപോലീത്ത(ക്നാനായ യുകെ അതിരൂപതയുടെ മെത്രാപ്പോലീത്ത) മുഖ്യകാർമ്മികത്വത്തിൽ കൊണ്ടാടുന്നു.
സെപ്റ്റംബർ 17 വെള്ളിയാഴ്ച രാവിലെ 6.30ന് തിരുമേനിക്ക് സ്വീകരണം, തുടർന്ന് കൊടിയേറ്റ്, 7ന് സന്ധ്യാ നമസ്കാരം, പ്രസംഗം. തുടർന്ന് 7.30ന് ഭക്തസംഘടനകൾ ഒരുക്കുന്ന വിവിധ കലാപരിപാടികൾ, സ്നേഹവിരുന്നോടെ അന്നേദിവസത്തെ പെരുനാൾ ചടങ്ങുകൾ അവസാനിക്കും.
18 ശനിയാഴ്ച രാവിലെ 10.30ന് തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, തുടർന്ന് പ്രസംഗം, പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യയും ആദ്യഫലലേലം നടക്കപ്പെടും. തുടർന്ന് നടക്കുന്ന പെരുനാൾ കൊടിയിറക്കത്തോടെ പെരുനാൾ സമാപിക്കും.
എല്ലാ വിശ്വാസികളും നേർച്ച കാഴ്ച്ചകളോടെ വി.ദൈവമാതാവിന്റെ പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ കർത്ത്യനാമത്തിൽ ക്ഷണിക്കുന്നതായി വികാരി ഫാ. അനിഷ് കവലയിൽ, ട്രസ്റ്റിൽ ജോബിൻ ജോർജ്, ആക്ടിംഗ് സെക്രട്ടറി ഷാജി ഏലിയാസ് എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: സാബു ചൂണ്ടക്കാട്ടിൽ
ഹാംപ്ഷയർ സെന്റ്മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വി. ദൈവമാതാവിന്റെ ഓർമപെരുന്നാൾ
11:26 PM Sep 14, 2021 | Deepika.com