+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചരിത്രം കുറിച്ച് കുവൈറ്റ്; 300 ളം വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷ എഴുതി

കുവൈറ്റ് സിറ്റി: നീറ്റ് പരീക്ഷ നടത്തി ചരിത്രം കുറിച്ച് കുവൈത്ത്. എംബസ്സി അങ്കണത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ ഹാളിലാണ് 300 ളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. വിജയകരമായി പരീക്ഷ പൂര്‍ത്തിയാക്കിയത്തില
ചരിത്രം കുറിച്ച് കുവൈറ്റ്; 300 ളം വിദ്യാര്‍ഥികള്‍  നീറ്റ് പരീക്ഷ എഴുതി
കുവൈറ്റ് സിറ്റി: നീറ്റ് പരീക്ഷ നടത്തി ചരിത്രം കുറിച്ച് കുവൈത്ത്. എംബസ്സി അങ്കണത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ ഹാളിലാണ് 300 ളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. വിജയകരമായി പരീക്ഷ പൂര്‍ത്തിയാക്കിയത്തില്‍ സന്തോഷം പ്രകടിപ്പിച്ച ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് പ്രവാസി ഇന്ത്യക്കാരെ സംബന്ധിച്ചടത്തോളം ചരിത്ര ദിനമാണെന്ന് പറഞ്ഞു.

വര്‍ഷങ്ങളായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആദ്യമായാണ് കുവൈറ്റില്‍ നീറ്റ് പരീക്ഷ സംഘടിപ്പിക്കുന്നത്.

ഇന്ത്യൻ സ്ഥാനപതി സിബി ജോർജിന്‍റെ ഇടപെടലാണ് പരീക്ഷ നടത്തുവാന്‍ സാധിച്ചത്. പരീക്ഷയുടെ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങളാണ് എംബസി നടത്തിയത്‌. ഒരുക്കങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ എംബസി ഇന്നലെ നിർത്തിവെച്ചിരുന്നു. കുട്ടികൾക്ക് കവാടത്തിൽ നിന്നും പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിരുന്നു.നാഷണൽ ടെസ്റ്റിങ്‌ ഏജൻസിയുടെ എല്ലാ മാർഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരുന്നു പരീക്ഷ.

കുവൈറ്റിലെ ഇന്ത്യൻ സ്‌കൂ‌ൾ അധികൃതരും പരീക്ഷ നടത്തിപ്പിനായി എംബസിയെ സഹായിച്ചു.നേരത്തെ ജെഇഇ പരീക്ഷയും എംബസിയില്‍ വെച്ച് നടത്തിയിരുന്നു. ഇന്ത്യക്ക് പുറത്ത് ആദ്യമായാണ് നീറ്റ് പരീക്ഷ കേന്ദ്രം അനുവദിക്കപ്പെടുന്നത് , അതിൽ ആദ്യം അനുമതി കിട്ടിയ ഗൾഫ് രാജ്യവും കുവൈത്താണ് .

കൊറോണയെ തുടര്‍ന്ന് പ്രവേശന നിരോധനവും യാത്ര പ്രതിസന്ധിയും കൊണ്ട് ബുദ്ധിമുട്ടിയിരുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്ക് കുവൈറ്റില്‍ തന്നെ പരീക്ഷ എഴുതുവാന്‍ കഴിഞ്ഞത് ഏറെ ആശ്വാസകരമായതായി രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ