ഷിക്കാഗോ: ക്നാനായ കത്തോലിക്കാ പുനരൈക്യ പ്രസ്ഥാനത്തിന് മലങ്കര റീത്ത് സ്ഥാപിച്ചു കിട്ടിയതിന്റെ ശതാബ്ദിയാഘോഷം സെപ്റ്റംബർ 19 ഞായറാഴ്ച ഷിക്കാഗോയിൽ നടത്തപ്പെടുന്നു.
ക്നാനായ യാക്കോബായ വിശ്വാസ പാരന്പര്യത്തിൽനിന്ന് ക്നാനായ കത്തോലിക്കാ വിശ്വാസത്തിലേക്ക് പുനരൈക്യെപെട്ടവർക്കായി റോമാ സിംഹാസനം മലങ്കര റീത്ത് അനുവദിച്ചു തന്നത് 1921ലാണ്. അന്നുമുതൽ കോട്ടയം രൂപതയിൽ പുനരൈക്യെപെട്ടവർക്കായി മലങ്കര ക്രമത്തിൽ ആരാധനക്രമ കാര്യങ്ങൾ നിർവഹിക്കുവാൻ അജപാലന അധികാരംലഭിക്കുകയുണ്ടായി.
1930 ൽ മാർ ഇവാനിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ മലങ്കരയിൽ നടന്ന പുനരൈക്യ പ്രസ്ഥാനത്തെ ഹൈറാർക്കിയും സഭയുമായി മാറുവാൻ കത്തോലിക്കാസഭയിൽ സാഹചര്യമൊരുക്കി. ഈ ചരിത്ര വഴികൾ പിന്നിടുന്പോൾ മലങ്കര റീത്ത് കോട്ടയം ക്നാനായ രൂപതയിൽ സ്ഥാപിച്ചുകിട്ടിയതിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി നോർത്ത് അമേരിക്കയിലെ ക്നാനായ മലങ്കര വിശ്വാസികൾ മലങ്കര റീത്തിൽ കൃതജ്ഞതാ ബലിയർപ്പിച്ച് നന്ദി പറയുന്നു.
ഷിിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ സെപ്റ്റംബർ 19 ഞായറാഴ്ച 5.30ന് മലങ്കര റീത്തിൽ നിരവധി വൈദികരുടെ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ ബലിയിൽ പങ്കെടുക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: സ്റ്റീഫൻ ചൊള്ളംന്പേൽ