കാഞ്ഞങ്ങാട്: ബിജെപിക്കെതിരെ വിശാല മുന്നണിയുണ്ടാക്കി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്ന ശരത് പവാറിന്റെ ആഹ്വാനം ചെവികൊള്ളാത്ത കോണ്‍ഗ്രസ് നിലപാട് നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തില്‍ എത്തിക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളുവെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പറഞ്ഞു.
ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന ജില്ലയിലെ സംസ്ഥാന പ്രവര്‍ത്തന ഫണ്ട് ഏറ്റുവാങ്ങല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കരീം ചന്തേര അധ്യക്ഷത വഹിച്ചു. പി.എം. സുരേഷ് ബാബു, പി.ജെ. കുഞ്ഞുമോന്, ബി. ജയകുമാര്‍, പി.കെ. രവീന്ദ്രന്, എം.പി. മുരളി, വസന്തകുമാര്‍ കാട്ടുകുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.