കാസര്‍ഗോഡ്: മധൂര്‍ വില്ലേജിലെ പട്ളയില്‍ വയല്‍ നികത്തിയതില്‍ വിജിലന്‍സ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. മധൂര്‍ വില്ലേജിലെ പട്ള പാലത്തിന് സമീപമാണ് നെല്കൃഷിയെടുക്കുന്ന വയല്‍ ചെങ്കല്ല് കൊണ്ട് കെട്ടിയുയര്‍ത്തി ഒന്നര മീറ്ററോളം ഉയരത്തില്‍ മണ്ണിട്ട് നികത്തിയത്. മാസങ്ങളായി ഈ വയല്‍ മണ്ണിട്ട് നികത്തിയതായി കണ്ടിട്ടും റവന്യു, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും എടുത്തില്ല.
മധുവാഹിനി പുഴയുടെ തീരത്തുള്ള വയലാണ് ഇങ്ങനെ മണ്ണിട്ട് നികത്തിയത്. നിലവിലുള്ള നെല്‍പ്പാടങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കണമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം കാറ്റില്‍പറത്തിക്കൊണ്ടാണ് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട കൃഷിഭൂമികള്‍ ജില്ലയില്‍ പലയിടത്തും യാതൊരു മാനദണ്ഡവും പാലിക്കാതെ ഇത്തരത്തില്‍ വയലുകളും മറ്റു കൃഷിഭൂമികളും നികത്തിക്കൊണ്ടിരിക്കുന്നത്. സ്വാഭാവിക നീര്‍ച്ചാലുകളും തോടും നികത്തിയതായും കാണുന്നു.
സമീപത്തുള്ള കുന്നുകള്‍ ഇടിച്ചാണ് വയലുകള്‍ നികത്തുന്നത്. ഇവിടെ കോയിപ്പാടി എന്ന സ്ഥലത്തുള്ള കുന്നിടിച്ചാണ് വയല്‍ നികത്തിയതായി കാണുന്നത്. പട്ളയിലെ കരാറുകാരനും റിയല്‍ എസ്റ്റേറ്റുകാരനും മണ്ണ് മാഫിയ കാരനുമായ വ്യക്തിയാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നു.
വരും ദിവസങ്ങളിലെ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകും കുന്നിടിക്കുന്നതിനും വയല്‍ നികത്തുന്നതിനും കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ അറിയിച്ചു. എഎസ്ഐ വി.ടി.സുഭാഷ്ചന്ദ്രന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.വി.ജയന്, വി.എം.പ്രദീപ്, സര്‍വേ വിഭാഗം അസി.ഡയറക്ടര്‍ ഗുരുപ്രസാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.