അഞ്ചല്‍ : അഞ്ചല്‍ അഗസ്ത്യകോട് കെഎസ്ആര്‍ടിസി ബസും ഒമിനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇട്ടിവ കാട്ടാമ്പള്ളി വട്ടപ്പാട് പാലവിള വീട്ടില്‍ സൂരജ് -അനില ദമ്പതികളുടെ മകന് ആകാശ് (23) ആണ് ഇന്നലെ പുലര്‍ച്ചയോടെ മരിച്ചത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ അഗസ്ത്യകോട് അമ്പലംമുക്കിന് സമീപമാണ് ആകാശ് അടക്കം നാല്‍വര്‍ സംഘം സഞ്ചരിച്ചിരുന്നുന്ന ഒമിനി വാന്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറി അപകടം ഉണ്ടായത്. ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ വാഹനത്തിലുണ്ടായിരുന്ന നാലുപേരെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
പരിക്കേറ്റ നാലുപേരില്‍ ഗുരുതരമായി പരിക്കേറ്റ ആകാശ്, കടവറം സ്വദേശി സുനില്‍ എന്നിവരെയാണ് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. സുനില്‍ ഇപ്പോഴും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്
അതീവ ഗുരുതരാവസ്ഥയിലായിരുന്ന ആകാശിനെ കൊല്ലത്ത് നിന്നും പ്രത്യേക ആംബുലന്‍സ് എത്തിച്ചാണ് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി കഴിഞ്ഞ മടങ്ങിവന്ന സംഘമാണ് അപകടത്തിപ്പെട്ടത്. വാഹനം ഓടിച്ചിരുന്നയാള്‍ ഉറങ്ങി പോയതോ വാഹനത്തിനു എന്തെങ്കിലും സാങ്കേതിക തകരാര്‍ ഉള്ളതുകൊണ്ടോ ആകാം ഇത്തരത്തില്‍ അപകടം ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മല്ലപ്പള്ളിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ബസിലേക്ക് ഒമിനി ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്.