വെള്ളറട: കൂതാളിയില്‍ താമസിക്കുന്ന മലപ്പുറം സ്വദേശിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വെള്ളരിക്കുന്ന് കുമ്പളത്തിന്പ്പാറ റോഡരികത്ത് വീട്ടില്‍ താമസിക്കുകയായിരുന്ന സുനിഷയാണ് (26) മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ ഷമിലിനൊപ്പമാണ് സുനീഷ താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കുശേഷം മൃതദേഹം ശാന്തികവാടത്തില്‍ സംസ്കരിച്ചു. സംഭവത്തില്‍ വെള്ളറട പോലീസ് കേസെടുത്തു.