ശ്രീകണ്ഠപുരം: ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും പുതിയ ആശയങ്ങൾ കണ്ടെത്തി ഗവേഷണം നടത്തുന്നതിനുമായി എസ്എസ്കെയും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന "ശാസ്ത്രപഥം' പരിപാടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം നഗരസഭ വൈസ് ചെയർമാൻ കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ ടി.പി. അശോകൻ പദ്ധതി വിശദീകരിച്ചു. ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ് മോഹൻ മുഖ്യാതിഥിയായി.രണ്ട് ദിവസത്തെ റസിഡൻഷൽ ശില്പശാല ഇന്ന് സമാപിക്കും.
ബ്രൗൺ ഷുഗറുമായി അറസ്റ്റിൽ
തലശേരി: തലശേരി നഗരം കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വില്പന നടത്തുന്നയാൾ അറസ്റ്റിൽ. മെയിൻ റോഡിൽ വച്ച് എരുവട്ടി സ്വദേസി നവാസിനെയാണ് സിഐ എം. അനിൽകുമാർ, എസ്ഐ സജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വിൽപനയക്ക് തയാറാക്കിയ നിലയിലുള്ള നാലു ഗ്രാം ബ്രൗൺഷുഗറും പിടിച്ചെടുത്തു. സിവിൽ പോലീസ് ഓഫീസർമാരായ ജിജേഷ് കോപ്പായി, അനിൽ ആന്റണി, സജിൻ, ഹിരൺ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിലുണ്ടായിരുന്നു.