ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്ററിന് കീഴിൽ സലത്വ ജദീദിൽ പ്രവർത്തിക്കുന്ന അൽമനാർ മദ്രസയുടെ 2021-22അധ്യയന വർഷത്തെ പ്രവേശനോത്സവം ശ്രദ്ധേയമായി. വെള്ളിയാഴ്ച വൈകിട്ട് നടന്ന പരിപാടി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വൈസ് പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. മദ്സറ പ്രസ്ഥാനം സമൂഹത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും മത വിദ്യാഭ്യാസത്തിലൂടെ മാത്രമേ ആത്മീയ ഭൗതിക ചൂഷണങ്ങളിൽ നിന്ന് രക്ഷനേടാൻ കഴിയുകയൊള്ളുവെന്നും അദ്ദേഹം പറഞ്ഞു.
മദ്റസ പ്രിൻസിപ്പൽ മുജീബ്റഹ്മാൻ മിശ്കാത്തി അധ്യക്ഷത വഹിച്ചു. എംഇഎസ്. സ്കൂൾ ഖത്തർ ഗവേണിംഗ് ബോർഡ് പ്രസിഡൻറ് അബ്ദുൽ കരീം സാഹിബ് മുഖ്യാഥിതിയായി ആശംസകൾ നേർന്നു. ഭൗതിക വിദ്യാഭ്യാസത്തിനും പുരോഗതിക്കുമൊപ്പം കുട്ടികളുടെ മത-ധാർമ്മിക രംഗത്തു കൂടി രക്ഷിതാക്കൾ ശ്രദ്ധ നൽകണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വിസ്ഡം അക്കാദമിക് വിംഗ് മെന്പർ അംജദ് മദനി സരസമായ ശൈലിയിൽ കുട്ടികളുമായി സംവദിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടത്തപ്പെട്ടു. സി.പി ഷംസീർ, അബ്ദുൽ വഹ്ഹാബ് വക്ര, സ്വലാഹുദ്ദീൻ സ്വലാഹി എന്നിവർ സംസാരിച്ചു.
പുതിയ അധ്യായന വർഷത്തേക്കുള്ള അഡ്മിഷനും മറ്റ് വിശദ വിവരങ്ങൾക്കും 55559756/ 3310 5963 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: നൗഷാദ് അലി