മണ്ണാർക്കാട് : പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ചിറക്കൽപ്പടിയിൽ കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.30ന് ചിറക്കൽപ്പടി പെട്രോൾ പന്പിന് മുന്നിലാണ് അപകടം നടന്നത്.
പരിക്കേറ്റവരെ വട്ടന്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
തച്ചന്പാറ ആലിങ്ങൽ വീട്ടിൽ ജമാലുദ്ദീൻ (60), ഭാര്യ സൗദ (54), മകൻ അബ്ദുൾ ജലീൽ (36), ജലീലിന്റെ ഭാര്യ സൗദാബി (25) എന്നിവർക്കാണ് പരിക്കേറ്റത്. ചികിത്സയിലുള്ള ഇവരുടെ കൈ കാലുകൾക്കും നെറ്റിയിലും മുറിവുകളുണ്ട്.
കാറിലുണ്ടായിരുന്ന രണ്ട് കുട്ടികൾ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മണ്ണാർക്കാട് ഭാഗത്ത് നിന്നു തച്ചന്പാറയിലേക്ക് പോവുകയായിരുന്ന ഇവരുടെ ആൾട്ടോ കാറും പാലക്കാട് നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകട കാരണം വ്യക്തമായിട്ടില്ല.