അഗളി : കിടപ്പിലായ രോഗികൾക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും കാഴ്ച ഇല്ലാത്തവർക്കും ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നല്കുന്ന പരിപാടിക്ക് തുടക്കം. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു സംരംഭത്തിന് തുടക്കം.
ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രവും ഷോളയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസും കോട്ടത്തറ ഗവ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ദാസന്നൂറിൽ ഒന്പത് വർഷമായി കിടപ്പിലായിരുന്ന രവികുമറിന് മെഡിക്കൽ സംഘം വീട്ടിലെത്തി പരിശോധന നടത്തി സർട്ടിഫിക്കറ്റ് തയാറാക്കി.
ഷോളയൂർ ഗ്രാമപഞ്ചായത്തിൽ 25 പേർക്ക് സർട്ടിഫിക്കറ്റ് ലഭിക്കാനുണ്ട്.
ഇതിൽ പതിനേഴുപേർക്കും ഒറ്റ ദിവസം കൊണ്ട് പരിശോധന പൂർത്തിയാക്കാനായി. 60 വയസിനു താഴെയുള്ള റോഡ് ആക്സിഡന്റ് മൂലം കിടപ്പിലയാവർക്കും അരയ്ക്ക് താഴെ തളർന്ന് പോയവർക്കും മറ്റുമായി ഈ ക്യാന്പിലുടെ ധനസഹായം മറ്റും ആനുകൂല്യങ്ങളും ലഭ്യമാക്കും. ഷോളയൂർ പഞ്ചായത്തിലെ വെള്ളക്കുളം, വെച്ചപ്പതി, ഉറിയൻചാള, കുലുക്കുർ, മരപ്പലം, കടന്പറ, നല്ലസിങ്ക, വരഗംപാടി, ഗോഞ്ചിയുർ, ഷോളയൂർ, ഉൗത്തുകുഴി തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ ക്യാന്പിലാണ് 17 പേർക്ക് സർട്ടിഫിക്കറ്റ് ശരിയാക്കിയത്.
ഇവർക്ക് 14ന് സർട്ടിഫിക്കറ്റുകൾ കൈമാറുമെന്ന് സൂപ്രണ്ട് ഡോ.പത്മനാഭൻ പറഞ്ഞു.
ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. കാളിസ്വാമി, ട്രൈബൽ ഓഫീസർ രാഹുൽ നേതൃത്വം നല്കി.
ദാസനുരിൽ നടന്ന ചടങ്ങിൽ ഷോളയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാമമൂർത്തി ക്യാന്പ് ഉദ്ഘാടനം ചെയ്തു.