ഒറ്റപ്പാലം: ഒറ്റപ്പാലം പോലീസ് സ്റ്റേഷന് വീണ്ടും നവീകരണത്തിന്റെ പാതയില്‍. അന്തിമഘട്ടത്തിലെത്തി നിലച്ച നവീകരണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങാനാണ് തീരുമാനം.
കെട്ടിടത്തിന്റെ മുന്‍വശം ആധുനിക രീതിയില്‍ നവീകരിക്കുന്നിതിനു കെ.പ്രേംകുമാര്‍ എംഎല്‍എ 8 ലക്ഷം രൂപ കൂടി അനുവദിച്ച സാഹചര്യത്തിലാണിത്. പദ്ധതിയുടെ വിശദമായ രൂപരേഖയും തയാറായി.
കാലതാമസം കൂടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമെന്നാണു പ്രതീക്ഷ. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സ്റ്റേഷന്റെ മുഖഛായ മാറും.
രണ്ടര വര്‍ഷം മുന്‍പാണു 'സ്മാര്‍ട്' പോലീസ് സ്റ്റേഷന് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
സ്റ്റേഷനു മുന്നില്‍ ചില്ലുവാതില്‍ സ്ഥാപിക്കല്‍, മേല്‍ക്കൂരയ്ക്കു സീലിംഗ് നിര്‍മാണം, ഇലക്ട്രിക്കല്‍ ജോലികള്‍, ശുചിമുറികളുടെ നവീകരണം, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍, മുറ്റത്ത് ഇന്റർലോക് ടൈല്‍സ് പതിക്കല്‍,
പൊലീസ് വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള ഷെഡ് നിര്‍മാണം എന്നിവ ഇതിനകം പൂര്‍ത്തിയായി.
കെട്ടിടത്തിന്റെ മുന്‍ഭാഗം നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകാത്ത സാഹചര്യത്തിലാണ് എംഎല്‍എ തുക അനുവദിച്ചത്.