വടക്കഞ്ചേരി: കിഴക്കഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്, സൗഹൃദ ക്ലബ് വിദ്യാർഥിനികൾ ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ ട്രൈബൽ കോളനിയായ കവിളുപാറ സന്ദർശിച്ചു.
കോളനിയിൽ നടന്ന കൂട്ടായ്മയിൽ ഉൗരു മൂപ്പൻ ആർ. കൃഷ്ണൻ സ്വാഗതം പറഞ്ഞു. കൗണ്‍സിലർ ഷെറീന അധ്യക്ഷത വഹിച്ചു.
കവിളുപാറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം വാർഡ് മെന്പർ രേഷ്മ അഭിലാഷ് ഉദ്ഘാടനം ചെയ്തു.
മംഗലംഡാം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ജിതേഷ്, സജന, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി.സരിൻ, സ്കൂൾ കൗണ്‍സിലർ ഷെറീന, വോളണ്ടിയർ ലീഡർ സ്നേഹ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വോളണ്ടിയർമാർ ശേഖരിച്ച വസ്ത്രങ്ങളും എൻ എസ് എസ് ക്യാന്പിൽ നിർമിച്ച സോപ്പുകളും വിതരണം ചെയ്തു. പരിപാടിക്ക് ദിശ പാലക്കാട് സഹകരണം നൽകി. ഉൗരുമൂപ്പനൊപ്പമായിരുന്നു കുട്ടികളുടെ കാനന യാത്ര.