നെടുമങ്ങാട് : പ്രഭാത സവാരിക്ക് ഇറങ്ങിയ ആളെ പന്നിക്കൂട്ടം ആക്രമിച്ച് പരിക്കേൽപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ 5ന് പ്രഭാത സഞ്ചാരത്തിന് ഇറങ്ങിയ മുൻ ബിഎസ്എൻഎൽ ജീവനക്കാരനായ ആനാട് കുളച്ചിക്കോണം ലക്ഷ്മി വിലാസത്തിൽ അപ്പുക്കുട്ടൻ നായരെയാണ് (59) കൂട്ടത്തോടെയെത്തിയ പന്നികൾ അക്രമിച്ചത്. കാലിനും കൈക്കും സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആനാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമാക ചികിത്സയ്ക്കുശേഷം വിട്ടയച്ചു. ഈ ഭാഗങ്ങളിൽ പന്നി ശല്യം രൂക്ഷമാണെന്നും ഇതിനെതിരേ അധികൃതർ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
സ്കൂൾ വാർഷികം
വിതുര: പനയ്ക്കോട് വി.കെ. കാണി ഹൈസ്കൂൾ വാർഷികം "സാരംഗി-23' പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ജെ. ശ്രീജിത്ത് അധ്യക്ഷനായി. ടെലിവിഷൻ താരം നൂബിൻ ജോണി വിശിഷ്ടാതിഥിയായി.