വിഴിഞ്ഞം: യാത്ര കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഓട്ടോയിൽ വന്നിറങ്ങിയ വയോധികനെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് വീഴ്ത്തി. തലക്ക് ഗുരുതരമായി പരിക്കേറ്റ വയോധികൻ മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ മരണമടഞ്ഞു. ബൈക്കിൽ നിന്ന് തെറിച്ചു വീണ രണ്ട് യുവാക്കളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെങ്ങാനൂർ ചിറത്തല വിളാകം വിജയ വിലാസത്തിൽ വേണു (65) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ നെല്ലിവിള മുടിപ്പുരക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റ ബൈക്ക് യാത്രികരായ ഉച്ചക്കട സ്വദേശി റൊണാൾഡൻ (25) ,പുല്ലാന്നി മുക്ക് സ്വദേശി വിഷണു (28) എന്നിവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തെറിച്ച് വീണ യുവാക്കളുടെ ഹെൽ മറ്റിനുള്ളിൽ നിന്ന് രണ്ട് പീസ് ഇറിഡിയം പോലീസ് കണ്ടെടുത്തു. ഗീതയാണ് മരിച്ച വേണുവിന്റെ ഭാര്യ. അരുൺ കുമാർ, അനിൽകുമാർ എന്നിവർ മക്കളാണ്.