തിരുവനന്തപുരം: നെടുമങ്ങാട് സൂര്യഗായത്രി കൊലക്കേസിന്റെ വിചാരണ തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു മുന്‍പാകെ ആരംഭിച്ചു. നെടുമങ്ങാട് സ്വദേശികളായ ശിവദാസ്-വത്സല ദന്പതികളുടെ ഏകമകളായ സൂര്യഗായത്രിയെ (20) പേയാട് സ്വദേശി അരുണ്‍ (20) കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. തിരുവനന്തപുരം ജില്ലാ ജയിലിൽ വിചാരണ തടവുകാരനായി കഴിയുകയാണ് പ്രതി. 88 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കും. 60 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ, വിനു മുരളി എന്നിവർ ഹാജരാകും. ക്രൈംബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്സ് അഡ്മിനിസ്ട്രേഷൻ പോലീസ് സൂപ്രണ്ട് ബി.എസ്. സജിമോനാണ് കുറ്റപത്രം ഹാജരാക്കിയത്.