താമരശേരി: താമരശേരി രൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപതയിലെ മുഴുവൻ യൂണിറ്റ് ഭാരവാഹികൾക്കും മേഖലാ ഭാരവാഹികൾക്കും രൂപത പ്രവർത്തക സമിതി, നിർവാഹ സമിതി അംഗങ്ങൾക്കുമായി നടക്കുന്ന സമുദായ നേതൃത്വ ക്യാമ്പ് നാളെ കോഴിക്കോട് നേതാജി നഗറിലെ സ്റ്റാർട്ടിൽ ആരംഭിക്കും. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് ആരംഭിച്ച് ശനിയാഴ്ച്ച വൈകുന്നേരം നാലിന് സമാപിക്കുന്ന ക്യാമ്പ് താമരശേരി രൂപത അധ്യക്ഷനും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ബിഷപ്പ് ലെഗേറ്റുമായ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും.
സമുദായ നേതൃത്വം സമഗ്രമാറ്റത്തിന് എന്ന തീമിനെ അടിസ്ഥാനപ്പെടുത്തി സംഘടിപ്പിക്കുന്ന സമുദായ നേതൃത്വ പരിശീലന ശിൽപശാലയിൽ ഫാ. നോബിൾ തോമസ് പാറക്കൽ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, അമൽ സിറിയക്, ഹേമപാലൻ, ഡോ. ചാക്കോ കാളംപറമ്പിൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. താമരശേരി രൂപത ചാൻസലർ ഫാ. ബെന്നി മുണ്ടനാട്ട്, എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് വിശാഖ് തോമസ്, കെസിവൈഎമ്മിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട രൂപത നേതാക്കൾ മാതൃവേദിയുടെ ഗ്ലോബൽ സെക്രട്ടറി സൗമ്യ സൈബു ഓലിക്കുന്നേൽ തുടങ്ങിയവർ പങ്കെടുക്കും.