കൽപ്പറ്റ: മനുഷ്യാവകാശങ്ങൾ ഭരണകൂടങ്ങളുടെ ഔദാര്യമല്ലെന്നും അധികാര കേന്ദ്രങ്ങൾക്ക് ഇവ നിഷേധിക്കാൻ അവകാശമില്ലെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. ബൈജുനാഥ് പറഞ്ഞു.
മനുഷ്യാവകാശ നിയമങ്ങൾ സംബന്ധിച്ച് കളക്ടറേറ്റിൽ റവന്യൂ ഉദ്യോഗസ്ഥരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തിയുടെയും അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യവുമാണ് മനുഷ്യാവകാശമായി കണക്കാക്കുന്നത്. ജീവൻ, സ്വാതന്ത്ര്യം, സമത്വം, അന്തസ് തുടങ്ങിയവയുമായി ബന്ധപ്പെട്ടതെല്ലാം മനുഷ്യാവകാശമാണ്.
സമൂഹത്തിൽ അന്തസോടെ ജീവിക്കുന്നതിനുളള അവകാശം ഒരു വ്യക്തിയ്ക്കും നിഷേധിക്കപ്പെടാൻ ഇടവരരുത്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ നിയോഗിക്കപ്പെട്ടവരാണ് ഓരോ പൊതുജനസേവകരെന്നും അദ്ദേഹം പറഞ്ഞു.
എഡിഎം എൻ.ഐ. ഷാജു, ഡെപ്യൂട്ടി കളക്ടർമാരായ വി. അബൂബക്കർ, കെ. ഗോപിനാഥ്, കെ. ദേവകി, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.