കൽപ്പറ്റ: രാജ്യത്തെ മികച്ച ക്ഷീരോത്പാദക സഹകരണ സംഘത്തിനുള്ള ഗോപാൽ രത്ന അവാർഡ് നേടിയ മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘത്തിനുളള ആദരവും പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കായി കേരള ബാങ്ക് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡുകളുടെ വിതരണവും നടത്തി.
കേരള ബാങ്ക് വയനാട് സിപിസിയുടെ നേതൃത്വത്തിൽ പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ അവാർഡുകൾ വിതരണം ചെയ്തു.
മാനന്തവാടി ക്ഷീര സംഘത്തിന് വേണ്ടി പ്രസിഡന്റ് പി.ടി. ബിജു, എക്സലൻസ് അവാർഡിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ തരിയോട് സർവീസ് സഹകരണ ബാങ്കിന് വേണ്ടി പ്രസിഡന്റ് കെ.എൻ. ഗോപിനാഥൻ, രണ്ടാംസ്ഥാനം നേടിയ പൂതാടി സർവ്വീസ് സഹകരണ ബാങ്കിന് വേണ്ടി സെക്രട്ടറി ബിജി വിനോദ്, മൂന്നാംസ്ഥാനം നേടിയ മടക്കിമല സർവീസ് സഹകരണ ബാങ്കിന് വേണ്ടി പ്രസിഡന്റ് അഡ്വ. വെങ്കിട സുബ്രഹ്മണ്യൻ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.
കേരള ബാങ്ക് റീജണൽ ജനറൽ മാനേജർ സി. അബ്ദുൾ മുജീബ് അധ്യക്ഷത വഹിച്ചു. നബാർഡ് എജിഎം വി. ജിഷ, എൽഡിഎം ബിബിൻ മോഹൻ, കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ എൻ. നവനീത് കുമാർ, ഇൻസ്പെക്ടർ ജയരാജൻ ആലഞ്ചേരി എന്നിവർ പ്രസംഗിച്ചു.
ഇൻസ്പെക്ടർ വി.ആർ. ബാബു സ്വാഗതവും സീനിയർ മാനേജർ കെ.കെ. റീന നന്ദിയും പറഞ്ഞു.