കൊട്ടാരക്കര: വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി യോഗ പരിശീലനം നൽകുന്നു. പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ ഒരു സെന്റർ ഒരുക്കിയിട്ടുണ്ട്. സായന്തനത്തിലെ പരിശീലന ക്ളാസിന്റെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്തംഗം ജെ.കെ.വിനോദിനി നിർവഹിച്ചു.
ഗ്രാമപഞ്ചായത്തംഗം ആർ.ഗീത അധ്യക്ഷത വഹിച്ചു. സായന്തനം യൂണിറ്റ് ഡയറക്ടർ സി.ശിശുപാലൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജി.രവീന്ദ്രൻ പിള്ള, കോട്ടാത്തല ശ്രീകുമാർ, ജിതിൻ, ജയ എന്നിവർ പ്രസംഗിച്ചു.
ജിതിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും വൈകുന്നേരം നാലര മുതൽ യോഗ പരിശീലനം നൽകും. സായന്തനത്തിലെ അന്തേവാസികൾക്ക് പുറമെ പ്രദേശവാസികൾക്കും സൗജന്യ പരിശീലനത്തിൽ പങ്കെടുക്കാം.