ചാത്തന്നൂർ : സാധാരണക്കാരനെ ജീവിക്കാൻ അനുവദിക്കാത്ത തരത്തിൽ സമസ്ത മേഖലകളിലും നികുതി വർധിപ്പിച്ച ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡനന്റ് വി ടി രമ ആരോപിച്ചു. ബി ജെ പി ചാത്തന്നൂരിൽ നടത്തിയ പ്രചരണ ജാഥയുടെ സമാപന സമ്മേളനം ചാത്തന്നൂർ ടൗണിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. ഭൂമിയുടെ ന്യായവില കൂട്ടി മലയാളിയുടെ വീടെന്ന സ്വപ്നവും തകർത്തു. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് വോട്ട് തേടിയവർ എല്ലാവരെയും ശരിയാക്കുന്ന കാഴ്ചയാണ് ബജറ്റിലൂടെ കാണുന്നതെന്നും അവർ കുറ്റപ്പെടുത്തി.
മണ്ഡലം വൈസ് പ്രസിഡന്റ് കളിയാക്കുളം ഉണ്ണി അധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി എസ് പ്രശാന്ത്, കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുഭാഷ് പട്ടാഴി, സംസ്ഥാന കൗൺസിൽ അംഗം സുരേഷ് ചാത്തന്നൂർ, ജില്ലാ കമ്മിറ്റി അംഗം ഗോപാലകൃഷ്ണപിള്ള, സഹകരണ സെൽ ജില്ലാ കൺവീനർ എസ്. വി അനിത്ത്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മൈലക്കാട് രഞ്ജിത്, നവീൻ ജി കൃഷ്ണ, ചാത്തന്നൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് രാജൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
ബി ജെ പി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പദയാത്ര ആദിച്ചനല്ലൂരിൽ നിന്നാണ് ആരംഭിച്ചത്. ജാഥാ ക്യാപ്റ്റൻ ശ്യാം പ്രവീണിന് പാർട്ടി പതാക കൈമാറി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പദയാത്ര ഉദ്ഘാടനം ചെയ്തു. ആദിച്ചനല്ലൂർ, ചാത്തന്നൂർ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പദയാത്രയ്ക്ക് സ്വീകരണം നല്കി. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമകരമായ പദ്ധതികൾ പ്രചരിപ്പിക്കുകയായിരുന്നു പദയാത്രയുടെ ലക്ഷ്യം.