പരവൂർ: പുറ്റിംഗൽ ദേവീ ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് അനുബന്ധമായി സ്നേഹ മംഗല്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ സമൂഹ വിവാഹം സംഘടിപ്പിക്കുന്നു.
ഇതിനായി അനുയോജ്യരായ യുവതീ-യുവാക്കളുടെ രക്ഷിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർക്കും വധൂ - വരന്മാരുടെ പേരുകൾ നിർദേശിക്കാം.
കൊല്ലം ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന. വിശദമായ അപേക്ഷകൾ 28 - ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് കൂട്ടായ്മയുടെ രക്ഷാധികാരിയും നഗരസഭ ചെയർപേഴ്സണുമായ പി.ശ്രീജ (98959 60971), ചെയർമാൻ ഷൈൻ സുന്ദർ പടിപ്പുരയിൽ (70257 88788), ജനറൽ കൺവീനർ - ജയനാഥ് ജി. ഊട്ടുപ്പുരയിൽ (75103 85895) എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
ഏകദിന ശില്പശാല സംഘടിപ്പിച്ചു
കൊല്ലം: ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ഏകദിന ശില്‍്പശാല സംഘടിപ്പിച്ചു.
ജില്ലാ റിസോഴ്സ് അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സാങ്കേതിക സഹായം നല്കുന്ന സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയാണ് പങ്കെടുത്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന് അധ്യക്ഷനായി.
14-ാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങള്‍, നൂതന- സംയോജിത-സമഗ്രപദ്ധതികള്‍ എന്നിവയില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വിഷയാവതരണം നടത്തി. ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്റേറ്റര്‍ അനില്‍കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.