+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല കുവൈറ്റ് "എന്‍റെ കൃഷി 2020 -21 ’ കാർഷിക മത്സരവിജയികൾക്ക് സമ്മാനം നൽകി

കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളിലെ കാർഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാർഷിക സംസ്കാരം നിലനിർത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച ന്
കല കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളിലെ കാർഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാർഷിക സംസ്കാരം നിലനിർത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച ന്ധഎൻറെ കൃഷി 2020 -21 ന്ധ കാർഷിക മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം സെപ്റ്റംബർ 9ന് കല കുവൈറ്റ് അബുഹലീഫ കല സെന്‍ററിൽ വച്ചു നടത്തപ്പെട്ടു.

കല കുവൈറ്റ് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ,ട്രഷർ പി.ബി സുരേഷ്, വൈസ് പ്രസിഡന്‍റ് വി.വി രംഗൻ,ജോയിന്‍റ് സെക്രട്ടറി അസഫ് അലി എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.

മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷൈബു കരുണിന് കർഷകശ്രീ പുരസ്കാരവും, രണ്ടാം സ്ഥാനം നേടിയ ജയകുമാറിന് കർഷക പ്രതിഭ പുരസ്കാരവും, മൂന്നാം സ്ഥാനം നേടിയ രാജൻ തോട്ടത്തിന് കർഷക മിത്ര പുരസ്കാരം നൽകി. അഞ്ഞൂറോളം മൽസരാർഥികളാണു 2020 ഒക്ടോബർ മുതൽ മാർച്ച് വരെ 6 മാസക്കാലം ഫ്ളാറ്റുകളിലും, ബാൽക്കണികളിലും, ലഭിച്ച സ്ഥലങ്ങളിലും കൃഷി ചെയ്ത് ഈ മത്സരത്തിൽ പങ്കാളികളായത്.

കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാർഷിക ഇനങ്ങൾ ഒരുക്കിയിരിക്കുന്ന രീതി, അനുവർത്തിക്കുന്ന കൃഷി രീതികൾ, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികൾ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം, പാഴ് വസ്തുക്കളുടെ പുനരുപയോഗം എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

റിപ്പോർട്ട്: സലിം കോട്ടയിൽ