കുഴൽമന്ദം: തേങ്കുറുശി വെള്ളപ്പാറ റോഡിൽ ചിറക്കോടിന് സമീപം ചാക്കിൽ കെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 25നും 35നുമിടയിൽ പ്രായമുള്ള നാലടിയിൽ താഴെ മാത്രം ഉയരമുള്ള പുരുഷന്റെ മൃതദേഹത്തിന് നാലുദിവസത്തോളം പഴക്കമുണ്ട്. റോഡിൽനിന്നു 50 മീറ്ററോളം അകലെയായാണ് ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്നിന് ഇതുവഴി പോയ വഴിയാത്രക്കാർ മൃതദേഹം കണ്ട് കുഴൽമന്ദം പോലീസിനെ അറിയിക്കുകയായിരുന്നു.
കിടക്കയുടെ ഭാഗങ്ങളും മറ്റും കണ്ടെത്തിയതിനാൽ ശാരീരിക വൈകല്യമുള്ള കിടപ്പുരോഗിയുടെയാകാം എന്ന നിഗമനത്തിലാണ് പോലീസ്. കൊലപാതക സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.ആലത്തൂർ ഡിവൈഎസ്പി ആർ. അശോക് കുമാർ, കുഴൽമന്ദം പോലീസ് ഇൻസ്പെക്ടർ ആർ. രജീഷ്, എസ്ഐ സി. ഗിരീഷ് കുമാർ എന്നിവർ സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.