കൊല്ലം - തിരുപ്പതി
ട്രെയിന്‍ ഉടനെ
ചങ്ങനാശേരി: ആഴ്ചയില്‍ ഒരു പ്രാവശ്യം ഓടിക്കൊണ്ടിരിക്കുന്ന എറണാകുളം - വേളാങ്കണ്ണി സ്പെഷല്‍ ട്രെയിന്‍ ആഴ്ചയില്‍ രണ്ടു ദിവസം ഓടുന്നതിനു റെയില്‍വേ ബോര്‍ഡ് അനുമതി നല്കി. അതോടൊപ്പംതന്നെ ശബരിമലയും തിരുപ്പതിയുമായി ബന്ധപ്പെടുത്തി തിരുപ്പതിയില്‍ നിന്നു ചെങ്ങന്നൂരിലേക്ക് ആരംഭിക്കാന്‍ നിര്‍ദേശിച്ച ട്രെയിന്‍ കൊല്ലത്തേക്ക് നീട്ടാൻ അനുമതി നല്‍കിയതായും കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
യാത്രക്കാരുടെയും തീര്‍ഥാടകരുടെയും എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്നതിനാലാണ് എറണാകുളം-വേളാങ്കണ്ണി ട്രെയിന്‍ ആഴ്ചയില്‍ രണ്ടു ദിവസം സ്ഥിരമായി ഓടിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചത്. വേളാങ്കണ്ണി ട്രെയിനിനു മാതാ എക്സ്പ്രസ് എന്നും തിരുപ്പതി ട്രെയിനിനു പമ്പ എന്നും പേര് നല്‍കണമെന്ന് എംപി ആവശ്യപ്പെട്ടിട്ടുണ്ട്.