കോവിഡ് മഹാമാരിമൂലം കഴിഞ്ഞവർഷം സംഗമം ഉപേക്ഷിച്ചതിനാൽ ഇത്തവണ സ്നേഹ സൗഹൃദങ്ങൾ പുതുക്കുവാൻ കുടുംബാംഗങ്ങളെല്ലാവരും വളരെയേറെ ഉത്സാഹത്തോടെയാണ് എത്തിച്ചേർന്നത്.
വൈസ് പ്രസിഡന്റ് ഫ്ലോറൻസ് ഫെലിക്സിന്റെ പ്രാർഥനനാ ഗാനത്തോടെ ആരംഭിച്ച ഹൃസ്വമായ ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റ് ജോമോൻ ജേക്കബ് വല്ലൂർ അധ്യക്ഷതവഹിച്ചു. പ്രസിഡന്റും കമ്മിറ്റി അംഗങ്ങളും പുതിയതായി സംഗമത്തിൽ എത്തിച്ചേർന്ന കുടുംബാംഗങ്ങളും ചേർന്ന് തിരിതെളിച്ച് നാലാമത് സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ബോബി ജോസഫ് സ്വാഗതമാശംസിച്ചു. തുടർന്നു വൈവിധ്യമാർന്ന കലാപരിപാടികളും ഗാനമേളയും ഏറെ ചിരിപ്പിച്ച ഹാസ്യാത്മകമായ പരിപാടികളും ചേർന്നപ്പോൾ നാലാമത് സംഗമം പങ്കെടുത്ത മുഴുവൻ കുടുംബാംഗങ്ങൾക്കും സന്തോഷം പകർന്ന അനുഭവമായി മാറി.
സംഗമത്തിലെ കുടുംബാംഗവും യുകെയിലെ അറിയപ്പെടുന്ന ഗായകനുമായ ടെൽസ്മോൻ തോമസ് നയിച്ച ഗാനമേളയിൽ ടെൽസ്മോനോടൊപ്പം ഫ്ലോറൻസ് ഫെലിക്സ്,അനീഷ് ജേക്കബ്, ചിത്ര ടെൽസ് മോൻ, തോമസ് ജോസ് , സാനിയ ഫെലിക്സ് , ജോജി ജോസഫ്, റാണി ജോജി, സി. എ ജോസഫ്, സ്മിത ജെയ്മോൻ എന്നിവരും ഗാനങ്ങൾ ആലപിച്ചു.
സ്നേഹ ഫെലിക്സ് , സ്റ്റീവ് ഫെലിക്സ്, സാനിയ ഫെലിക്സ് എന്നിവർ ചേർന്നവതരിപ്പിച്ച സിനിമാറ്റിക് ഫ്യൂഷൻ ഡാൻസും ലഞ്ച് ബ്രേക്കിന് ശേഷം സി.എ. ജോസഫ് നയിച്ച ഹാസ്യാത്മകമായ ചോദ്യോത്തര പരിപാടിയും നടന്നു.
തുടർന്നു തിരുവോണാഘോഷത്തിന്റെ ഓർമകൾ പകർന്നു നൽകി ബിജു പാലക്കുളത്തിന്റെ നേതൃത്വത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകമായി നടത്തിയ വടംവലി മത്സരം നടത്തി. പുരുഷവിഭാഗം മത്സരത്തിൽ ജോർജ് തോമസ് നയിച്ച ടീം ജേതാക്കൾ ആയപ്പോൾ വനിതാവിഭാഗത്തിൽ ചിത്ര ടെൽസ് മോൻ ആൻഡ് ടീം വിജയികളായി.
സംഗമത്തിൽ പങ്കെടുത്ത മുഴുവൻ കുടുംബാംഗങ്ങൾക്കും പ്രഭാതഭക്ഷണമുൾപ്പെടെ മൂന്നുനേരവും വ്യത്യസ്തതയാർന്ന രുചിക്കൂട്ടിലുള്ള നാടൻ ഭക്ഷണവും തയാറാക്കിയിരുന്നു. ജോമോൻ ജേക്കബ്, അനിൽ വർഗീസ്, അനീഷ് ജേക്കബ് , ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബാഗങ്ങൾക്കായി ഭക്ഷണം തയാറാക്കിയത്. ബോബി ജോസഫിന്റെ നേതൃത്വത്തിൽ സംഗമത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റാണി ജോജി പരിപാടിയുടെ അവതാരകയായിരുന്നു.
സംഗമത്തിൽ പങ്കെടുത്തവർക്കും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവർക്കും പ്രോഗ്രാം കോഓർനേറ്റർ സി. എ ജോസഫ് നന്ദി പറഞ്ഞു.