നെടുമങ്ങാട് : ഉഴമലയ്ക്കൽ ശ്രീലക്ഷ്മീമംഗലം ദേവിക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ ഈ വർഷത്തെ ലക്ഷ്മിമംഗലം എക്സലൻസ് അവാർഡ് ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് നൽകാൻ അവാർഡ് കമ്മിറ്റി തീരുമാനിച്ചു. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. 25ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അവാർഡ് സമ്മാനിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അടൂർ പ്രകാശ് എംപി, ജി. സ്റ്റീഫൻ എംഎൽഎ, വി.കെ. പ്രശാന്ത് എംഎൽഎ, മുരുകൻ കാട്ടാക്കട തുടങ്ങിയവർ പങ്കെടുക്കും.