കോഴിക്കോട്: കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച പത്രപവർത്തക പെൻഷൻ വർധന ആയിരം രൂപ ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ആയിരം രൂപ വർധനവ് പ്രഖ്യാപിച്ചു വെങ്കിലും 500 രൂപ മാത്രമാണ് ഇപ്പോൾ നൽകി വരുന്നത്. ആശ്രിത പെൻഷൻ ഉൾപ്പെടെ മറ്റു പെൻഷൻകാർക്കും ആനുപാതിക വർധനവ് വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് വി.എൻ. ജയഗോപാൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, വൈസ് പ്രസിഡന്റ് എം. ബാലഗോപാൽ, എൻ.പി. ചെക്കുട്ടി, പി.പി. അബൂബക്കർ, സി.എം.കെ. പണിക്കർ, എം. ജയതിലകൻ, ഹരിദാസൻ പാലയിൽ, കെ. നീനി, അശോക് ശ്രീനിവാസ്, കെ. മോഹൻദാസ് , നടക്കാവ് മുഹമ്മദ് കോയ , പി.കെ. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.
ഫോറം ജില്ലാ സമ്മേളനവും കുടുംബ മേളയും മേയ് ഒന്നിന് നടത്താൻ തീരുമാനിച്ചു.