നാദാപുരം: വളയം ഗവ. ഐടിഐ കെട്ടിട നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ചേംബറിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.
കെട്ടിട നിർമാണ പ്രവർത്തി വേഗത്തിലാക്കാൻ ഇ.കെ. വിജയൻ എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ച് ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഇ.കെ. വിജയൻ എംഎൽഎ, വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, തൊഴിൽ നൈപുണ്യം വകുപ്പ് ഡയറക്ടർ ഡോ. വീണാ എൻ. മാധവൻ ഐഎഎസ്, പൊതുമരാമത്ത് കെട്ടിട നിർമാണം എക്സിക്യുട്ടീവ് എൻജിനിയർ വിനോദ്, പ്രിൻസിപ്പാൾ കെ. മിനി എന്നിവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് വിലയ്ക്ക് വാങ്ങി നൽകിയ ചെക്കോറ്റയിലെ ഒരേക്കർ സ്ഥലത്താണ് എട്ടര കോടിരൂപ ചിലവിൽ പുതിയ കെട്ടിടം നിർമിക്കുന്നത്.
കെട്ടിട നിർമാണത്തിന് ഭരണാനുമതി ലഭിച്ചതോടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി കെട്ടിടനിർമാണ പ്രാരംഭ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പാണ് കെട്ടിട നിർമാണത്തിന് നേതൃത്വം നൽകുന്നത്.
ഈ വർഷം അവസാനത്തോടെ വളയം ടൗണിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ താത്കാലിക കെട്ടിടത്തിൽ നിന്നും സ്വന്തംകെട്ടിടത്തിലേക്ക് ഐടിഐ പ്രവർത്തനം മാറ്റാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.