ദുബായ്: യുഎഇയില്‍നിന്നുള്ള യാത്രാ വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചതിന് പിന്നാലെ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ്. സെപ്റ്റംബര്‍ 11 മുതല്‍ സൗദി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു.
ആഴ്ചയില്‍ 24 സര്‍വീസുകളാണ് യുഎഇയില്‍ നിന്ന് സൗദിയിലേക്ക് നടത്തുക. സൗദി തലസ്ഥാനമായ റിയാദിലേക്കും ജിദ്ദയിലേക്കും എല്ലാ ദിവസവും യുഎഇയില്‍ നിന്ന് എമിറേറ്റ്സിന്റെ വിമാന സര്‍വീസുണ്ടാവും.
യുഎഇ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് സെപ്റ്റംബര്‍ എട്ട് മുതലാണ് സൗദി അറേബ്യ പിന്‍വലിച്ചത്. ഈ രാജ്യങ്ങളിലേക്ക് സൗദി സ്വദേശികള്‍ക്ക് യാത്ര ചെയ്യാനും അനുമതി നൽകി. യുഎഇക്ക് പുറമെ അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നവയാണ് വിലക്ക് നീക്കിയ മറ്റ് രാജ്യങ്ങള്‍.