കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ സിലിക്കണ്‍വാലി എന്നറിയപ്പെടുന്ന സാൻഹൊസയിലേയ്ക്ക് എഴുപതുകളിലാണ് ക്നാനായക്കാർ കടന്നുവരുന്നത്. 1996 സെപ്റ്റംബർ 14ന് അന്ന് സാൻഹൊസയിൽ ഉണ്ടായിരുന്ന എല്ലാ ക്നാനായക്കാരും ഒത്തുചേർന്ന് നമ്മുടേതായ ഒരു സംഘടന രൂപീകരിക്കുന്നതിനുവേണ്ടി ചർച്ചകൾ നടത്തി. 1997 ജൂണ്‍ 22ന് സാൻഹൊസെയിലെ സെന്റ് ജൂലി പള്ളിയിൽ വച്ചു ഫാ. ജയിംസ് കുടിലിൽ അച്ചന്റെ നേതൃത്വത്തിൽ വി. കുർബാനയ്ക്കുശേഷം നടന്ന പൊതുയോഗത്തിൽ ജോയി മറ്റത്തിലിന്റെ നേതൃത്വത്തിലുള്ള കെസിസിഎൻസി എന്ന സംഘടന ആരംഭിച്ചു.
എല്ലാവർഷവും പിക്നിക്ക്, ക്രിസ്മസ് ആഘോഷങ്ങൾ, കലാകായിക വിനോദങ്ങൾ, വാർഷിക പ്രോഗ്രാമുകൾ തുടങ്ങിയ വിവിധ പരിപാടികൾ സംഘടന നടത്തിവരുന്നു. കിഡ്സ് ക്ലബ്, കെസിവൈഎൽഎൻസി, വിമണ്‍സ് ഫോറം, യുവജനവേദി എന്നീ സഹസംഘടനകളും ഇവിടെ സജീവമായി പ്രവർത്തിച്ചുവരുന്നു. ക്നാനായ സമുദായത്തിന്റെ വളർച്ചയ്ക്കു കെസിസിഎൻസി എന്ന സംഘടന രൂപീകരിക്കുകയും തനിമയിലും ഒരുമയിലും സമുദായത്തിന്റെ വളർച്ചയ്ക്കു വേണ്ട പ്രവർത്തനങ്ങൾ കാഴ്ച വച്ചു 24 വർഷം പൂർത്തിയാക്കി ജൈത്രയാത്ര തുടരുകയാണ്.
സെപ്റ്റംബർ 14നു നടക്കുന്ന സിൽവർ ജൂബിലി പ്രവർത്തനോദ്ഘാടനം കെസിസിഎൻസി പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ ഉദ്ഘാടനം ചെയ്യും, കീനോക്ക് ഓപ്പറേറ്റർ ആയി മിസോറി സിറ്റി മേയറും, കെസിവൈഎൽ നോർത്ത് അമേരിക്ക ആദ്യ പ്രസിഡന്റുമായ റോബിൻ ഇലക്കാട്ട് പതാക ഉയർത്തൽ, വി. കുർബാന ഫാ. സജി പിണർക്കയിൽ, കെസിസിഎൻസി സ്പിരിച്ച്വൽ ഡയറക്ടർ, പ്രോഗ്രാമധ്യക്ഷൻ വിവിൻ ഓണാശ്ശേരിൽ കെസിസിഎൻസി പ്രസിഡന്റ്, 25 പേരുടെ മാർഗംകളി, 25 പേരുടെ ചണ്ടമേളം, യുവജനങ്ങളുടെ കൾച്ചറൽ പ്രോഗ്രാം, ക്നായി തോമയുടെ പ്രതിമ അനാച്ചാദനം, മുൻ കെസിസിഎൻസി ഭാരവാഹികളെ ആദരിക്കൽ എന്നിങ്ങനെ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 12നു നടക്കുന്ന സിൽവർ ജൂബിലി ഉദ്ഘാടന സമ്മേളനത്തിലേയ്ക്കു എല്ലാവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.
റിപ്പോർട്ട്: ഓണശേരിൽ വിവിൻ