+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​ദ്യു​ത വി​ള​ക്ക് സ്ഥാപിക്കാൻ 3.80 കോ​ടി രൂ​പ​യുടെ ഭ​ര​ണാ​നു​മ​തി

നേ​മം: ക​ര​മ​ന ക​ളി​യി​ക്കാ​വി​ള പാ​ത​യി​ലെ ഒ​ന്നാം ഘ​ട്ട​ത്തി​ലു​ള്‍​പ്പെ​ടു​ന്ന നീ​റ​മ​ണ്‍​ക​ര മു​ത​ല്‍ പ്രാ​വ​ച്ച​മ്പ​ലം വ​രെ മീ​ഡി​യ​നു​ക​ളി​ല്‍ വൈ​ദ്യു​ത വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​നും മീ​ഡി
വൈ​ദ്യു​ത വി​ള​ക്ക് സ്ഥാപിക്കാൻ  3.80 കോ​ടി രൂ​പ​യുടെ ഭ​ര​ണാ​നു​മ​തി
നേ​മം: ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള പാ​ത​യി​ലെ ഒ​ന്നാം ഘ​ട്ട​ത്തി​ലു​ള്‍​പ്പെ​ടു​ന്ന നീ​റ​മ​ണ്‍​ക​ര മു​ത​ല്‍ പ്രാ​വ​ച്ച​മ്പ​ലം വ​രെ മീ​ഡി​യ​നു​ക​ളി​ല്‍ വൈ​ദ്യു​ത വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​നും മീ​ഡി​യ​ന്‍ സം​ര​ക്ഷ​ണ​ത്തി​നു​മാ​യി 3.80 കോ​ടി രൂ​പ​യ്ക്ക് ബ​ജ​റ്റി​ല്‍ ഭ​ര​ണാ​നു​മ​തി.
വെ​ളി​ച്ച​കു​റ​വ് കാ​ര​ണ​മാ​യി​രു​ന്നു ഈ ​പാ​ത​യി​ലെ അ​പ​ക​ട​ങ്ങ​ളി​ല​ധി​ക​വും ഉ​ണ്ടാ​യി​രു​ന്ന​ത്. റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ന​ട​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടാ​ണ് വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ അ​നു​മ​തി​യാ​യ​ത്. പാ​ത​യി​ലെ വി​ക​സ​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം തു​ട​ങ്ങു​ന്ന പ്രാ​വ​ച്ച​മ്പ​ലം മു​ത​ല്‍ കൊ​ടി​ന​ട വ​രെ മീ​ഡി​യ​നി​ല്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടും ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ സ്ഥാ​പി​ക്കാ​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യി​രു​ന്നു. സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​യു​ടെ നേ​മം മ​ണ്ഡ​ല​ത്തി​ല്‍ അ​ഞ്ചു പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. മൊ​ത്തം 16.80 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍.​പാ​പ്പ​നം​കോ​ട് വി​ശ്വം​ഭ​രൻ റോ​ഡ് വി​ക​സ​നം ഒ​ന്നാം ഘ​ട്ട​ത്തി​ന് മൂ​ന്ന് കോ​ടി​യു​ടെ​യും നേ​മം സ്റ്റു​ഡി​യോ റോ​ഡ്, തൃ​ക്ക​ണ്ണാ​പു​രം -പൂ​ഴി​ക്കു​ന്ന് റോ​ഡ്,കാ​ര​യ്ക്കാ​മ​ണ്ഡ​പം ക​രു​മം റോ​ഡ് എ​ന്നി​വ​യു​ടെ അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്ത​ലി​ന് മൂ​ന്ന് കോ​ടി​യു​ടെ​യും പാ​ച്ച​ല്ലൂ​ര്‍ -കോ​ളി​യൂ​ര്‍ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് മൂ​ന്ന് കോ​ടി​യു​ടെ​യും വി​വി​ധ കു​ള​ങ്ങ​ളു​ടെ പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മാ​ണ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നും നാ​ല് കോ​ടി​ രൂപയു​ടെ​യും അ​നു​മ​തി ല​ഭി​ച്ചു.