പുനലൂർ: മണിയാർ ഗവ. യുപി സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ. സ്കൂളിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം നിറവ് 2023- 10 ന് നടക്കും.
രാവിലെ 9.30 മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ. വൈകുന്നേരം നാലിന് വാർഷികാഘോഷം പി.എസ്. സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ സുജാത അധ്യക്ഷയാകും. എൻഡോവ്മെന്റുകൾ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. കനകമ്മയും മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വാർഡ് കൗൺസിലർ ബിനോയ് രാജനും വിതരണം ചെയ്യും. വാർഷികത്തോട് അനുബന്ധിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡിൽ ഉൾപ്പെട്ട ഗിരീഷ് മാരേങ്ങലത്തിന്റെ മൊബൈൽ ഫോട്ടോ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
കേരള മുസ് ലിം ജമാഅത്ത്
സർക്കിൾ സമ്മേളനം സമാപിച്ചു
കൊല്ലം : കേരള മുസ് ലിം ജമാഅത്ത് ഇരവിപുരത്ത് സംഘടിപ്പിച്ച സർക്കിൾ സമ്മേളനം പ്രൗഢമായി. പ്രസിഡന്റ് അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. നൗഫൽഷൗക്കത്ത്, ജില്ലാ ജനറൽ സെക്രട്ടറി ഡോ. എൻ ഇല്യാസ്കുട്ടി ഉദ്ഘാടനം ചെയ്തു.
സോൺ പ്രസിഡന്റ് നുജുമുദീൻ അമാനി, എസ് വൈഎസ് വൈസ്പ്രസിഡന്റ് അൽഅമീൻ സഖാഫി, റഹുമത്തുള്ള മുസലിയാർ, സോൺ ജനറൽ സെക്രട്ടറി കിളികൊല്ലൂർ വാഹിദ്, മുഹമ്മദ് ബഷീർ മുസ്ലിയാർ, നൗഷാദ് മുസലിയാർ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി അബ്ദുൽ സമദ് (പ്രസിഡന്റ്) മുഹമ്മദ് നൗഫൽ (ജനറൽ സെക്രട്ടറി) താജുദീൻ കുഞ്ഞ് ( ഫിനാൻസ് സെക്രട്ടറി) വൈസ് പ്രസിഡന്റുമാരായി സുബൈർ കോയ, നൗഷാദ് മുസലിയാർ, ജോയിന്റ് സെക്രട്ടറിമാരായി ഷാജഹാൻ, ബദറുദ്ദീൻ ഇൽയാസ് എന്നിവരെ തെരഞ്ഞെടുത്തു.