ചാത്തന്നൂർ: ട്രാൻസ്ജെൻഡേഴ്സിന് സ്വയം തൊഴിൽ കണ്ടെത്താൻ പദ്ധതിയുമായി മാർത്തോമ സഭ. സഭയുടെ നേതൃത്വത്തിൽ രൂപം നല്കിയ നവോദയ എന്ന സംഘടനയാണ് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ട്രാൻസ് ജെൻഡേഴ്സിന് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് അവസരവും മൂലധനവും കണ്ടെത്തി നല്കുന്നത്.
ഇതിന്റെ ഭാഗമായി പാരിപ്പള്ളി ടൗൺ റോട്ടറി ക്ലബ് പ്രേം എന്ന ട്രാൻസ് ജെൻഡറിന് സ്വയം തൊഴിൽകണ്ടെത്താൻ ധനസഹായം നല്കി. ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് സമീപം ബ്യൂട്ടിപാർലർ ആരംഭിക്കാനാണ് സഹായ ധനം നല്കിയത്.
പാരിപ്പള്ളി ടൗൺ റോട്ടറിക്ലബ് പ്രസിഡന്റ് അമ്മ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടറും ജെ സി ഐ ചാത്തന്നൂർ ചാപ്റ്റർ പ്രസിഡന്റുമായ വി.എസ്.സന്തോഷ് കുമാർ, മാർത്തോമസെന്റർ യുവജന സഖ്യം പ്രസിഡന്റ് ഫാ. ലിജോ സി.ജോസഫിന് ഇതിനുള്ള തുക കൈമാറി. അടുതല ജയപ്രകാശ്, കബീർ പാരിപ്പള്ളി, ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.