കൊല്ലം: കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെയും ജില്ലാ ഹോമിയോ ആശുപത്രിയുടേയും ആഭിമുഖ്യത്തിൽ പുത്തൻ നട നഗർ- 214 -ൽ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽകരണ ക്ലാസും പച്ചക്കറി തൈ, ഔഷധ തൈ, വിത്ത് വിതരണവും നടത്തി.
കേരള മനുഷ്യാ വകാശ സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന്റെ ഉദ്ഘാടനം തെക്കേവിള ഡിവിഷൻ കൗൺസിലർ റ്റി പി അഭിമന്യു നിർവഹിച്ചു.
ഇന്ത്യയിൽ തന്നെ ജനങ്ങൾക്ക് ഉപകാര പ്രദമായ പ്രവർത്തനങ്ങൾ നാൾക്കുനാൾ നടത്തുന്ന മറ്റൊരു സംഘടന വേറെ കാണില്ലെന്നും അഭിമന്യു അഭിപ്രായപെട്ടു.
സമിതിയുടെ സംസ്ഥാന രക്ഷാധികാരിയും ലാലാസ് കൺവെൻഷൻ സെന്റർ ഉടമയുമായ ഡോ.വിനോദ് ലാൽ തൈകളുടേയും വിത്തുകളുടെയും വിതരണോദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ജയിൽ ഡി ഐ ജി യുമായ ബി പ്രദീപ് ആമുഖ പ്രഭാഷണം നടത്തി.
എൻഎച്ച്എം മെഡിക്കൽ ഓഫീസർ ഡോ. ഡി.ശാലി ബോധവത്കരണ ക്ലാസ് നയിച്ചു. പിആർഒ ജി. ശങ്കർ, സമിതി സംസ്ഥാന സെക്രട്ടറി കെന്നത് ഗോമസ്, ജില്ലാ രക്ഷാധികാരി കിഷോർ രാമാനുജൻ, തങ്കമണി ബെല്ലാർ എന്നിവർ പ്രസംഗിച്ചു.